പഴുത്ത ചക്കപ്പഴവും അരിപ്പൊടിയും ചേർത്തൊരു മധുരപലഹാരം. ചേരുവകൾ പഴുത്ത ചക്ക - 3 കപ്പ് നാളികേരം ചിരകിയത് - 1 കപ്പ് അരിപ്പൊടി - 1 കപ്പ് ശർക്കര - 200 ഗ്രാം · വെള്ളം - 1 കപ്പ് ചുക്കും ജീരകവും പൊടിച്ചത് - 1 1/ 2 ടീസ്പൂൺ തയാറാക്കുന്ന വിധം ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക .ഒരു പ്രഷർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുത്ത ചക്കപ്പഴവും അരിപ്പൊടിയും ചേർത്തൊരു മധുരപലഹാരം.

ചേരുവകൾ 

  • പഴുത്ത ചക്ക - 3 കപ്പ് 
  • നാളികേരം ചിരകിയത് - 1 കപ്പ് 
  • അരിപ്പൊടി - 1 കപ്പ്
  • ശർക്കര   - 200 ഗ്രാം 
  • · വെള്ളം - 1 കപ്പ് 
  • ചുക്കും ജീരകവും പൊടിച്ചത് - 1  1/ 2 ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ചക്ക ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക .ഒരു പ്രഷർ കുക്കറിലേക്ക് ചക്കയും വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കുക.
  • കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം. ഇനി കുക്കറിലെ പ്രഷർ പോയി കഴിഞ്ഞാൽ കുക്കർ തുറക്കാം. 
  • ഒരു ഉരുളി ചൂടാക്കുക ഇതിലേക്ക് വേവിച്ച ചക്ക ചേർത്ത് കൊടുക്കുക. ചക്ക ഒന്ന് ഇളക്കി ഉടച്ചെടുക്കുക. 
  • ചക്കയിലേക്കു ശർക്കര പാനി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം നാളികേരം ചിരകിയത് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. 
  • ചക്കയിലേക്ക് കുറേശ്ശേ അരിപ്പൊടി ചേർത്ത് യോജിപ്പിക്കുക.‌
  • അരിപ്പൊടി മുഴുവൻ ചേർത്ത ശേഷം അരിപ്പൊടി ഒന്ന് വേവിക്കണം. ഇളക്കി കൊടുക്കാൻ മറക്കരുത്. 
  • അരിപ്പൊടി വെന്തു വന്നാൽ ചുക്കും ജീരകവും പൊടിച്ചത് ചേർത്ത് മിക്സ് ചെയ്യുക. എല്ലാം നന്നായി യോജിച്ചു വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം. 
  • ഒരു പ്ലേറ്റിൽ ഒരു കഷ്ണം വാഴയില വച്ച് അതിലേക്കു ചക്ക ചേർത്ത് നിരത്തി കൊടുക്കാം ചൂടാറി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് ചക്ക പലഹാരം മാറ്റാം.
  • വാഴയില മാറ്റിയ ശേഷം മുറിച്ചെടുത്ത് വിളമ്പാം.
ADVERTISEMENT

English Summary : Chakka Appam Recipe.