ഒരു കപ്പ് പച്ചരിയും കുറച്ച് പച്ചക്കറികളും വച്ചു ഹെൽത്തി ബ്രേക്ഫാസ്റ്റ് വിഭവം തയാറാക്കാം. ചേരുവകൾ 1. പച്ചരി -1 കപ്പ്‌ 2. ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചത് - 2 എണ്ണം 3. കാരറ്റ് ചീകിയത് -1/4 കപ്പ്‌ 4. കാപ്സിക്കം - 1/4 കപ്പ്‌ 5. തക്കാളി -1/4 കപ്പ്‌ 6. സവാള അരിഞ്ഞത് - 1/4 കപ്പ്‌ 7. ഗ്രീൻ പീസ് -1/4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പ് പച്ചരിയും കുറച്ച് പച്ചക്കറികളും വച്ചു ഹെൽത്തി ബ്രേക്ഫാസ്റ്റ് വിഭവം തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

1. പച്ചരി -1 കപ്പ്‌
2. ഉരുളക്കിഴങ്ങ് വേവിച്ചു ഉടച്ചത് - 2 എണ്ണം
3. കാരറ്റ് ചീകിയത് -1/4 കപ്പ്‌
4. കാപ്സിക്കം - 1/4 കപ്പ്‌
5. തക്കാളി -1/4 കപ്പ്‌
6. സവാള അരിഞ്ഞത് - 1/4 കപ്പ്‌
7. ഗ്രീൻ പീസ് -1/4 കപ്പ്‌
8. മല്ലിയില അരിഞ്ഞത്
9. കറിവേപ്പില അരിഞ്ഞത്
10. ഇഞ്ചി പച്ചമുളക് ചതച്ചത് - 3 പച്ചമുളക്,2 ഇഞ്ചി കഷ്ണം
11. പുളി അധികം ഇല്ലാത്ത തൈര് - 2 1/2 ടേബിൾ സ്പൂൺ
12. ബേക്കിങ് സോഡ - ഒരു നുള്ള് (നിർബന്ധമില്ല )
13. ഉപ്പ്
14. എണ്ണ

ADVERTISEMENT

തയാറാക്കുന്ന വിധം :

പച്ചരി നന്നായി കഴുകി കുറച്ചു വെള്ളത്തിൽ മൂന്നു മണിക്കൂർ കുതിർത്തി വയ്ക്കുക. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങും ഇട്ട് കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക.

ADVERTISEMENT

അത് ഒരു പാത്രത്തിലേക്ക് മാറ്റി 3 മുതൽ 11വരെ ഉള്ള ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ബേക്കിങ് സോഡ ഇട്ട് ഇളക്കുക. ഒരു ചെറിയ പാൻ ചൂടാക്കി ഒരു 2 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായാൽ മിക്സ്‌ ചെയ്തു വച്ച മാവ്  1 1/2 തൊട്ടു 2 തവി വരെ ഒഴിച്ച് ഒന്ന് വട്ടത്തിൽ ചുറ്റിച്ച് അടച്ചു വച്ചു താഴ്ന്ന തീയിൽ വേവിക്കുക. 

ഒരു വശം നന്നായി മൊരിഞ്ഞു വന്നാൽ തിരിച്ചിട് മറുഭാഗം കൂടി മൊരിയുന്നത് വരെ വേവിക്കുക. ചൂടോടുകൂടി മല്ലിയില ചട്ണി കൂട്ടി കഴിക്കാം.

English Summary : Soft and fluffy raw rice breakfast.