പച്ചക്കറികളെപ്പോലെ തന്നെ ചില ഇലകളും നമ്മുടെ ശരീരത്തിന് മികച്ച ഗുണം നൽകുന്നുണ്ട്. സാധരണ ഈ ഇലകൾ തോരൻ ആയിട്ട് ആണ് പാകപ്പെടുത്തുന്നത്. എന്നാൽ കോവൽ ഇല ചേർത്ത് ഒരു പലഹാരം ഉണ്ടാക്കാം, കോവൽ ഇല ചപ്പാത്തി. ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള കോവൽ ഇല, രുചിയും നല്ലതാണ്. ചേരുവകൾ കോവൽ ഇല - 20 എണ്ണo ഗോതമ്പ് പൊടി - 1 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചക്കറികളെപ്പോലെ തന്നെ ചില  ഇലകളും നമ്മുടെ ശരീരത്തിന് മികച്ച ഗുണം നൽകുന്നുണ്ട്. സാധരണ ഈ ഇലകൾ തോരൻ ആയിട്ട് ആണ് പാകപ്പെടുത്തുന്നത്. എന്നാൽ കോവൽ ഇല ചേർത്ത് ഒരു പലഹാരം ഉണ്ടാക്കാം, കോവൽ ഇല ചപ്പാത്തി. ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള കോവൽ ഇല, രുചിയും നല്ലതാണ്.

ചേരുവകൾ

  • കോവൽ ഇല - 20 എണ്ണo
  • ഗോതമ്പ് പൊടി - 1 1/2 കപ്പ്‌ 
  • വെളിച്ചെണ്ണ - 1 ടീസ്പൂൺ
  • ഉഴുന്ന് - 1 ടീസ്പൂൺ
  • തേങ്ങ ചിരകിയത് - 1 ടേബിൾസ്പൂൺ
  • പച്ചമുളക് - 3 എണ്ണം
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • സവാള – ഒന്നിന്റെ പകുതി
ADVERTISEMENT

തയാറാക്കുന്ന വിധം

ആദ്യം ചപ്പാത്തിക്കുള്ള മാവ് കുഴച്ച് വയ്ക്കണം അതിന് ശേഷം ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കണം എന്നിട്ട് ഉഴുന്ന് ചേർത്ത് മൂപ്പിക്കണം. അതിലേക്ക് പൊടിയായി അരിഞ്ഞ സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, ചെറുതായി അരിഞ്ഞ ഇല, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വച്ച് വേവിക്കണം. എന്നിട്ട് മീഡിയം സൈസ് മാവ് എടുത്ത് പരത്തി ഇലക്കൂട്ട് വച്ച് വീണ്ടും ഉരുട്ടി പരത്തി എണ്ണ തടവി ചുട്ട് ചൂടോടെ കഴിക്കാം.

ADVERTISEMENT

എണ്ണ ചേർക്കാതെയും

കോവൽ ഇല ബ്ലഡ്‌ ഷുഗർ കണ്ട്രോൾ ചെയ്യാൻ ബെസ്റ്റാണ്ണ്. ഡയബറ്റിക് ആയിട്ടുള്ളവർ ഇനി പറയുന്ന രീതിയിൽ ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നതാവും നല്ലത്. ആവശ്യത്തിന് ഉള്ള കോവൽ ഇല പറിച്ച ശേഷം നന്നായി കഴുകി  അരച്ച് എടുക്കണം. ഇത് ചപ്പാത്തി കുഴക്കാൻ ഉള്ള വെള്ളത്തിൽ ചേർത്ത് ഉപ്പ് കൂടി ഇട്ട്  തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ചു ചപ്പാത്തി കുഴക്കണം എന്നിട്ട് പരത്തി എണ്ണ ഉപയോഗിക്കാതെ ചുട്ടെടുക്കാം.

ADVERTISEMENT

English Summary : Ivygourd Leaf Chapathi.