പെട്ടെന്ന് തയാറാക്കാൻ പറ്റിയ സ്വാദിഷ്ടമായ ഒരു വിഭവം പച്ചക്കുരുമുളകും പച്ചമുളകും അരച്ചു ചേർത്ത ചിക്കൻ. അയൺ, വിറ്റമിൻ കെ , ആന്റിഓക്സിഡന്റസും ധാരാളം അടങ്ങിയ പച്ചകുരുമുളക് ശരീരത്തിലെ കൊഴുപ്പിനെയും ക്രമീകരിക്കുന്നു. ദഹനത്തെ സഹായിക്കാനും ഇത് ഉത്തമം. ചേരുവകൾ 1. വെളുത്തുള്ളി - 10 എണ്ണം 2. കറിവേപ്പില -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടെന്ന് തയാറാക്കാൻ പറ്റിയ സ്വാദിഷ്ടമായ  ഒരു വിഭവം  പച്ചക്കുരുമുളകും പച്ചമുളകും അരച്ചു ചേർത്ത  ചിക്കൻ. അയൺ, വിറ്റമിൻ കെ , ആന്റിഓക്സിഡന്റസും  ധാരാളം   അടങ്ങിയ പച്ചകുരുമുളക്  ശരീരത്തിലെ കൊഴുപ്പിനെയും ക്രമീകരിക്കുന്നു. ദഹനത്തെ സഹായിക്കാനും ഇത് ഉത്തമം. 

ചേരുവകൾ 

ADVERTISEMENT

1. വെളുത്തുള്ളി   -  10  എണ്ണം 
2. കറിവേപ്പില - ഒരു തണ്ട് 
3. ഇഞ്ചി - രണ്ട് ചെറിയ കഷ്ണം 
4. ചെറിയ ഉള്ളി - 3 എണ്ണം 
5. പച്ചമുളക് -   5 എണ്ണം 
6. പച്ച കുരുമുളക് - 2 ടേബിൾസ്പൂൺ 
7. മല്ലിയില - ഒരു പിടി 
8. ഉപ്പ് - ആവശ്യത്തിന് 
9. ചിക്കൻ - 1 കിലോ 
10. കറിവേപ്പില - ഒരു തണ്ട് 
11. പച്ചമുളക് -   4 എണ്ണം 
12. വെളിച്ചെണ്ണ    -   1/4 കപ്പ്  
13. കോൺഫ്ലവർ  - 2  ടേബിൾസ്പൂൺ
14. നാരങ്ങാ നീര്  - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം  

ADVERTISEMENT

ഒന്ന് മുതൽ എട്ട്  വരെയുള്ള ചേരുവകൾ നല്ല മയത്തിൽ അരച്ച്, 2 ടേബിൾസ്പൂൺ നാരങ്ങാ നീരും കോൺഫ്ലവറും കൂടി ചേർത്ത് ചിക്കനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചെറിയ  തീയിൽ വറുത്തെടുക്കുക. മൂത്ത് വരുമ്പോൾ പച്ചമുളകും കറിവേപ്പിലയും കൂടി ചേർത്ത് ഒന്നൂടെ മൊരിയിച്ചെടുക്കുക.  പച്ചകുരുമുളക്  ചിക്കൻ റെഡി. 

English Summary : Green Pepper Chicken Fry.