മൊരിഞ്ഞ മസാല ദോശ, ഹോട്ടൽ രുചിയിൽ
പ്രഭാത ഭക്ഷണത്തിന് സൂപ്പർ രുചിയിലൊരു മസാല ദോശ തയാറാക്കാം. ചേരുവകൾ പച്ചരി - 3/4 കപ്പ് ഉഴുന്ന് - 1/2 കപ്പ് റവ - 1/2 കപ്പ് കാരറ്റ് - 1 കപ്പ് ഉരുളക്കിഴങ്ങ് - 3 കപ്പ് ഉള്ളി - 1.5 കപ്പ് ഇഞ്ചി - 3 ടേബിൾസ്പൂൺ പച്ചമുളക് - 3 കറിവേപ്പില - ആവശ്യത്തിന് തക്കാളി - 1 കപ്പ് മഞ്ഞൾപ്പൊടി - 1/4

പ്രഭാത ഭക്ഷണത്തിന് സൂപ്പർ രുചിയിലൊരു മസാല ദോശ തയാറാക്കാം.
ചേരുവകൾ
- പച്ചരി - 3/4 കപ്പ്
- ഉഴുന്ന് - 1/2 കപ്പ്
- റവ - 1/2 കപ്പ്
- കാരറ്റ് - 1 കപ്പ്
- ഉരുളക്കിഴങ്ങ് - 3 കപ്പ്
- ഉള്ളി - 1.5 കപ്പ്
- ഇഞ്ചി - 3 ടേബിൾസ്പൂൺ
- പച്ചമുളക് - 3
- കറിവേപ്പില - ആവശ്യത്തിന്
- തക്കാളി - 1 കപ്പ്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- അരിയും ഉഴുന്നും കുറച്ച് ഉലുവയും കഴുകി വെള്ളത്തിൽ 4 മണിക്കൂർ കുതിർക്കുക. റവയും വെള്ളത്തിൽ കുതിർക്കുക.
- എല്ലാം ദോശമാവിന്റെ പരുവത്തിൽ അരച്ചെടുത്ത് പുളിക്കാൻ വയ്ക്കുക.
- പാത്രത്തിൽ കാരറ്റ് വേവിച്ചു പകുതിയാകുമ്പോൾ ഉരുളക്കിഴങ്ങു ചേർത്ത് വേവിക്കുക.
- വേവിച്ചത് ഉടച്ചെടുത്തു മാറ്റിവയ്ക്കുക.
- വേറൊരു പാനിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക. അതിൽ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി തക്കാളി ചേർത്ത് വേവിക്കുക. തക്കാളി വെന്തു കഴിഞ്ഞ് ഉരുളക്കിഴങ്ങു ചേർത്ത് യോജിപ്പിച്ചെടുക്കുക.
- ദോശക്കല്ല് ചൂടാക്കി വെള്ളമുള്ളതുണികൊണ്ടു തുടച്ചു ദോശമാവൊഴിച്ചു വട്ടത്തിൽ പരത്തി എണ്ണ ബ്രഷ് ഉപയോഗിച്ച് തൂത്തു മീഡിയം ചൂടിൽ ദോശയുടെ അടി മൊരിഞ്ഞുകഴിഞ്ഞു ഉരുളക്കിഴങ്ങു മസാല വച്ച് ചുരുട്ടിയെടുക്കുക.
English Summary : Masala Dosa Malayalam Recipe.