മലയാളികളുടെ നൊസ്റ്റാൾജിക് വിഭവമാണ് മാമ്പഴ പുളിശ്ശേരി. എന്നാൽ പുളിശ്ശേരി അല്ലാതെ മാമ്പഴം കൊണ്ട് വളരെ എളുപ്പത്തിലും രുചിയോടും കൂടി ഉണ്ടാക്കാൻ പറ്റുന്നതാണ് ഈ നാടൻ പഴമാങ്ങാ കറി. രുചിയും മണവും സൂപ്പർ. ചേരുവകൾ പഴുത്ത മാങ്ങ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ നൊസ്റ്റാൾജിക് വിഭവമാണ് മാമ്പഴ പുളിശ്ശേരി. എന്നാൽ പുളിശ്ശേരി അല്ലാതെ മാമ്പഴം കൊണ്ട് വളരെ എളുപ്പത്തിലും രുചിയോടും കൂടി ഉണ്ടാക്കാൻ പറ്റുന്നതാണ്  ഈ നാടൻ  പഴമാങ്ങാ കറി. രുചിയും മണവും സൂപ്പർ.

ചേരുവകൾ

  • പഴുത്ത മാങ്ങ - 8 എണ്ണം
  • കടുക് - 1/2 ടീസ്പൂൺ
  • മല്ലി - 1 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • ഉണക്ക മുളക് - 6 എണ്ണം
  • ഉലുവ - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കുരുമുളക് - 10 എണ്ണം 
  • ഉപ്പ്
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • സവാള - 2 എണ്ണം
  • വെളുത്തുള്ളി - 4 അല്ലി
  • ചെറിയ കഷ്ണം ഇഞ്ചി
  • വെള്ളം - 1 കപ്പ്‌
  • ശർക്കര - 1 ടേബിൾ സ്പൂൺ
  • വാളൻ പുളി നീര് - 1 ടേബിൾ സ്പൂൺ
ADVERTISEMENT

പാകം ചെയ്യുന്ന വിധം

  • ആദ്യം മാങ്ങയുടെ തൊലി മാറ്റി എടുക്കണം. എന്നിട്ട് തൊലി പിഴിഞ്ഞ് അതിൽ ഉള്ള നീര് കൂടി എടുത്ത് വയ്ക്കണം. 
  • അതിന് ശേഷം കടുക്, മുളക്, കുരുമുളക്, ജീരകം, ഉലുവ, മല്ലി ഇവയെല്ലാം കൂടി എണ്ണ ഉപയോഗിക്കാതെ മൂപ്പിച്ചെടുക്കണം. 
  • ഈ കൂട്ട് തണുത്ത ശേഷം ഇതിന്റെ കൂടെ 2 സവാള മുറിച്ചതും ഇഞ്ചി, വെളുത്തുള്ളി കൂടി ചേർത്ത് നല്ല നേർമയായി അരച്ചെടുക്കണം. അതിന് ശേഷം ഒരു ചട്ടി വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ചേർത്ത് മൂപ്പിക്കണം. 
  • അതിന് ശേഷം അരപ്പ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റണം. അതിന് ശേഷം എടുത്ത് വച്ചിരിക്കുന്ന മാങ്ങയുടെ നീര്, മാങ്ങാ ചേർത്ത് ഇളക്കി കൊടുക്കണം. എന്നിട്ട് ഇതിലേക്ക് ഒരു കപ്പ്‌ വെള്ളവും ശർക്കര, വാളൻ പുളി നീര്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി 3 മിനിറ്റ് അടച്ചു വച്ച് വേവിക്കണം. കുറുകിയ കറി ആണ് വേണ്ടതെങ്കിൽ കുറച്ചു കൂടി സമയം വച്ച് ചാറു കുറുക്കി എടുത്ത് ഉപയോഗിക്കാം.

ADVERTISEMENT

English Summary : Traditional Mango Curry Recipe.