തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ഉപയോഗിക്കാൻ ഒരു സൂപ്പർ ഹെൽത്തിയായ മസാല ഓട്സ്. ധാരാളം പച്ചക്കറികൾ ചേർക്കുന്നതുകൊണ്ട് പോഷകഗുണങ്ങൾ ഏറെയാണ്. ചേരുവകൾ ഓട്സ് - ഒരു കപ്പ് ബദാം - രണ്ട് ടേബിൾസ്പൂൺ കപ്പലണ്ടി - 2 ടേബിൾ സ്പൂൺ ഉണക്കമുന്തിരി - 2 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തടി കുറക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹ രോഗികൾക്കും കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ഉപയോഗിക്കാൻ ഒരു സൂപ്പർ ഹെൽത്തിയായ മസാല ഓട്സ്. ധാരാളം പച്ചക്കറികൾ ചേർക്കുന്നതുകൊണ്ട് പോഷകഗുണങ്ങൾ ഏറെയാണ്.

ചേരുവകൾ

  • ഓട്സ് - ഒരു കപ്പ്
  • ബദാം - രണ്ട് ടേബിൾസ്പൂൺ
  • കപ്പലണ്ടി - 2 ടേബിൾ സ്പൂൺ
  • ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ
  • നെയ്യ് - ഒരു ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
  • സവാള-1
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • ഗരംമസാല - കാൽ ടീ സ്പൂൺ
  • കാരറ്റ് - 1
  • തക്കാളി - 1
  • ബീൻസ് - 10
  • ഗ്രീൻപീസ് വേവിച്ചത് - കാൽ കപ്പ്
  • കാപ്സിക്കം - 1
  • മല്ലിയില - ഒരു പിടി
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ചെറുതായി അരിഞ്ഞ ബദാം, കപ്പലണ്ടി, ഉണക്കമുന്തിരി ഇവ എണ്ണയില്ലാതെ വറുത്തെടുക്കുക.
  • ഇതേ പാത്രത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കുക. അര ടീസ്പൂൺ ജീരകം ചേർത്ത് മൂപ്പിച്ച ശേഷം ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും  ചേർക്കുക.
  • പച്ചമണം മാറുമ്പോൾ മസാലപ്പൊടികൾ ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ബാക്കിയുള്ള പച്ചക്കറികൾ ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
  • എല്ലാം കൂടി നന്നായി യോജിച്ചു കഴിയുമ്പോൾ മൂന്നു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക.
  • പച്ചക്കറികൾ വേവാൻ  5 മിനിറ്റ് ചെറിയ തീയിൽ തിളപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് ഓട്സ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഓട്സ് നന്നായി വെന്തു കുറുകിവരുമ്പോൾ തീ ഓഫ് ചെയ്ത ശേഷം വറത്തു വച്ചിരിക്കുന്ന നട്സും  മല്ലിയിലയും വിതറുക.
  • ഈയൊരു അളവിൽ നാല് പേർക്ക് കഴിക്കാനുള്ള മസാല ഓട്സ് തയാറാക്കാം.
ADVERTISEMENT

English Summary : Healthy Masala Oats.