ഉഴുന്ന്, ഉലുവ എന്നിവയൊന്നും ചേർക്കാതെ 10 മിനിറ്റിൽ ചീന ചട്ടി ദോശയും കൂടെ ഒരു കിടിലൻ തക്കാളി ചമ്മന്തിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ചരി - 2 കപ്പ്‌ നാളികേരം - 1 കപ്പ്‌ പച്ചമുളക് - 3 എണ്ണം ജീരകം - 1 ടീസ്പൂൺ കറിവേപ്പില ഉപ്പ് എണ്ണ തയാറാക്കുന്ന വിധം : പച്ചരി നന്നായി കഴുകി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉഴുന്ന്, ഉലുവ എന്നിവയൊന്നും ചേർക്കാതെ 10 മിനിറ്റിൽ ചീന ചട്ടി ദോശയും കൂടെ ഒരു കിടിലൻ തക്കാളി ചമ്മന്തിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
 
ചേരുവകൾ
പച്ചരി - 2 കപ്പ്‌
നാളികേരം - 1 കപ്പ്‌
പച്ചമുളക് - 3 എണ്ണം
ജീരകം - 1 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
എണ്ണ

തയാറാക്കുന്ന വിധം :
പച്ചരി നന്നായി കഴുകി കുറച്ചു വെള്ളം ഒഴിച്ച് 3 മണിക്കൂർ കുതർത്തി വയ്ക്കുക. അതിനുശേഷം മക്സിയിൽ ഇട്ട് പകുതി അരയ്ക്കുക. അതിലേക്കു 1/2 കപ്പ്‌ നാളികേരം ചേർത്ത് നന്നായി അരയ്ക്കുക. അതു പാത്രത്തിലേക്ക് മാറ്റുക. അതെ മിക്സിയിൽ 1/2 കപ്പ്‌ നാളികേരം, പച്ചമുളക്, കറിവേപ്പില, ജീരകം എന്നിവ ഇട്ട് ചതച്ചെടുത്തു മാവിലേക്കു ഇടുക. ആവശ്യത്തിന് ഉപ്പ് ഇട്ടു ഇളക്കി യോജിപ്പിക്കുക. ഒരു ചീന ചട്ടി ചൂടാക്കി ഒരു ടീസ്പൂൺ എണ്ണ പുരട്ടി ഒരു തവി മാവ് ഒഴിക്കുക. അടച്ചു വച്ചു വേവിക്കുക. ഒരു വശം വേവ് ആയാൽ മറച്ചിട്ടു വേവിക്കുക.
 
തക്കാളി ചട്ണി
ചേരുവകൾ :
തക്കാളി - 2 എണ്ണം
സവാള - 1/2 എണ്ണം
ചുവന്ന മുളക് - 4 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
കടുക് - 1/2 ടീസ്പൂൺ
കായം പൊടി - 1 നുള്ള്
കറിവേപ്പില
വെളിച്ചെണ്ണ
 
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി മുളക്, ഇഞ്ചി, സവാള എന്നിവ ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക.
അതിലേക്കു തക്കാളി നുറുക്കിയത് ഇട്ട് നല്ല സോഫ്റ്റ്‌ ആകുന്നത് വരെ വഴറ്റുക. .
ചൂടാറിയാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി അരയ്ക്കുക.
ഒരു പാനിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, വറത്ത കായം പൊടി എന്നിവ ചേർത്ത് ഇളക്കി ചട്ണിയിലേക്ക് ഇടുക.
 
English Summary : Rice Dosa and Tomato Chutney Malayalam Recipe.