കർക്കടക സ്പെഷൽ ഉലുവ കഞ്ഞി. കർക്കടക മാസത്തിൽ സാധരണ ആരോഗ്യ പരിപാലത്തിനായി മരുന്ന് കഞ്ഞി കഴിക്കാറുണ്ട്. ഒരു പാട് ഔഷധ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കുന്ന കഞ്ഞി.. അതിനു പകരം വീട്ടിലുള്ള ചേരുവകൾ വച്ചും ഔഷധ കഞ്ഞി തയാറാക്കാം. അതിലൊന്നാണ് ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിന്റെ ആദ്യത്തെ 7 ദിവസമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടക സ്പെഷൽ ഉലുവ കഞ്ഞി. കർക്കടക മാസത്തിൽ സാധരണ ആരോഗ്യ പരിപാലത്തിനായി മരുന്ന് കഞ്ഞി കഴിക്കാറുണ്ട്. ഒരു പാട് ഔഷധ കൂട്ടുകൾ ചേർത്ത് ഉണ്ടാക്കുന്ന കഞ്ഞി.. അതിനു പകരം വീട്ടിലുള്ള ചേരുവകൾ വച്ചും ഔഷധ കഞ്ഞി തയാറാക്കാം. അതിലൊന്നാണ് ഉലുവ കഞ്ഞി. ഉലുവ കഞ്ഞി സാധരണ കർക്കടക മാസത്തിന്റെ ആദ്യത്തെ 7 ദിവസമോ അല്ലെങ്കിൽ അവസാനത്തെ 7 ദിവസമോ ആണ് കഴിക്കാറ്. അതും രാത്രി സമയത്താണ് കഴിക്കുക. ഉലുവ കഞ്ഞി കഴിച്ചു കഴിഞ്ഞാൽ പിന്നെ വെള്ളം ഒരുപാടു കുടിക്കരുതെന്നും പറയും.

ചേരുവകൾ :

  • ഉലുവ - 3/4 കപ്പ്
  • പച്ചരി - 1/4 കപ്പ്‌
  • ശർക്കര - 2 എണ്ണം (മധുരം അനുസരിച്ച്)
  • നാളികേര പാൽ - 1/4 കപ്പ്‌
  • ജീരകം പൊടിച്ചത് - 1/4 ടീസ്പൂൺ
  • വെള്ളം - 3 കപ്പ്‌
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഉലുവ നന്നായി കഴുകി  3 – 4 മണിക്കൂർ വരെ കുറച്ചു വെള്ളത്തിൽ കുതർത്തി വയ്ക്കുക. 
  • ഒരു പ്രഷർ  കുക്കറിലേക്ക് കുതർത്തിയ ഉലുവ വെള്ളത്തോടു കൂടി ഇടുക. അതിലേക്കു പച്ചരി ഇട്ടു വെള്ളം ഒഴിച്ച് 2 വിസിൽ വരുന്ന വരെ വേവിക്കുക. അതിനുശേഷം ശർക്കര ഇട്ടു തിളപ്പിക്കുക. മധുരം ഇഷ്ടമല്ലാത്തവർക്ക് ഉപ്പ് ചേർത്താലും മതി. തീ അണയ്ക്കുന്നതിന് തൊട്ടു മുൻപ് നാളികേര പാൽ ചേർത്ത് ഇളക്കി തീ അണക്കുക. അതിലേക്കു ജീരകം പൊടിച്ചതു കൂടി ചേർക്കാം.

English Summary : Karkkidaka Special Marunnu Kanji.