തേങ്ങാപ്പാൽ പിഴിഞ്ഞ് ഉണ്ടാക്കുന്ന പായസം (അമ്പല പ്രസാദ പായസം). പാലക്കാടൻ ഇടിച്ചു പിഴിഞ്ഞ പായസം, പച്ചരി കൊണ്ട് തയാറാക്കാം. ഔഷധ ഗുണം കൂടിയുള്ള പായസമാണെന്നാണ് പറയപ്പെടുന്നത്. അയ്യപ്പ ക്ഷേത്രങ്ങളിലും ശാസ്താപ്രീതിക്കും ഇതുപോലെയുള്ള പായസമാണ് ഉണ്ടാകാറുള്ളത്. ചേരുവകൾ പച്ചരി/ഉണക്കലരി- 500

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേങ്ങാപ്പാൽ പിഴിഞ്ഞ് ഉണ്ടാക്കുന്ന പായസം (അമ്പല പ്രസാദ പായസം). പാലക്കാടൻ ഇടിച്ചു പിഴിഞ്ഞ പായസം, പച്ചരി കൊണ്ട് തയാറാക്കാം. ഔഷധ ഗുണം കൂടിയുള്ള പായസമാണെന്നാണ് പറയപ്പെടുന്നത്. അയ്യപ്പ ക്ഷേത്രങ്ങളിലും ശാസ്താപ്രീതിക്കും ഇതുപോലെയുള്ള പായസമാണ് തയാറാക്കുന്നത്.

ചേരുവകൾ 

  • പച്ചരി/ഉണക്കലരി-  500 ഗ്രാം
  • ശർക്കര(വെല്ലം) - 1 കിലോഗ്രാം
  • തേങ്ങ – 3
  • ഏലക്കാപ്പൊടി – 2 സ്പൂൺ 
  • ഉപ്പ് – ഒരു നുള്ള് (ആവശ്യമെങ്കിൽ)
  • ജീരകം, ചുക്ക് പൊടി – ആവശ്യമെങ്കിൽ ചേർക്കാം.
ADVERTISEMENT

   (തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവ സാധാരണ ഈ പായസത്തിൽ ചേർക്കാറില്ല, ഇവിടെ ചേർത്തിട്ടുണ്ട് )

തയാറാക്കുന്ന വിധം

  • ഒന്നാംപാൽ, രണ്ടാം പാൽ, മൂന്നാം പാൽ എന്നിവ എടുക്കുക .
  • ഒരു പാത്രത്തിൽ മൂന്നാം  പാലിൽ അരി ചേർത്തിളക്കി വേവിക്കുക. പകുതി വെന്തുകഴിയുമ്പോൾ രണ്ടാം പാൽ ചേർക്കുക. ശേഷം ശർക്കര ചേർക്കുക ഏലക്കാപ്പൊടി ചേർത്തിളക്കി ചൂടാക്കുക. അവസാനം ഒന്നാം പാൽ ചേർത്ത് ചൂടാക്കുക. തിളപ്പിക്കരുത്. ഇടിച്ചുപിഴിഞ്ഞ പായസം റെഡി.
  • മുന്തിരിങ്ങ, അണ്ടിപ്പരിപ്പ്, തേങ്ങ എന്നിവ ഇതിലേക്ക് വറുത്ത് ചേർക്കാം. കദളിപ്പഴവും ഇതിൽ ചേർത്ത് വിളമ്പാം.
ADVERTISEMENT

English Summary :  Traditional Payasam Recipe.