അരി അരച്ച് 1/2 മണിക്കൂറിനുള്ളിൽ നല്ല സോഫ്റ്റ്‌ വെള്ളയപ്പവും നാളികേരം അരയ്ക്കാതെ പ്രഷർ കുക്കറിൽ ഒരു വെള്ളക്കടല കറിയും. വെള്ളയപ്പം 1. പച്ചരി - 1 1/2 കപ്പ്‌ 2. ഉഴുന്ന് - 1 ടേബിൾ സ്പൂൺ 3. ചോറ് - 1/4 കപ്പ്‌ 4. നാളികേരം - 1 കപ്പ്‌ 5. പഞ്ചസാര - 4 ടീസ്പൂൺ 6. യീസ്റ്റ് - 1/4 ടീസ്പൂൺ താഴെ 7. ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരി അരച്ച് 1/2 മണിക്കൂറിനുള്ളിൽ നല്ല സോഫ്റ്റ്‌ വെള്ളയപ്പവും നാളികേരം അരയ്ക്കാതെ പ്രഷർ കുക്കറിൽ ഒരു വെള്ളക്കടല കറിയും.

വെള്ളയപ്പം
1. പച്ചരി - 1 1/2 കപ്പ്‌
2. ഉഴുന്ന് - 1 ടേബിൾ സ്പൂൺ
3. ചോറ് - 1/4 കപ്പ്‌
4. നാളികേരം - 1 കപ്പ്‌
5. പഞ്ചസാര - 4 ടീസ്പൂൺ
6. യീസ്റ്റ് - 1/4 ടീസ്പൂൺ താഴെ
7. ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം :

പച്ചരി, ഉഴുന്ന് എന്നിവ ഒരു മൂന്നോ നാലോ തവണ നന്നായി കഴുകി എടുക്കുക. അതിലേക്കു 3 മുതൽ 7 വരെ ഉള്ള ചേരുവകൾ ചേർക്കുക. അതിലേക്കു കുറച്ചു കുറച്ചു വെള്ളം ചേർത്ത് ഇളക്കുക. അരിയുടെ ഒപ്പത്തിൽ ആണ് വെള്ളത്തിന്റെ അളവ്. അതിനു ശേഷം രാത്രി മുഴുവനോ അല്ലെങ്കിൽ ചുരുങ്ങിയത് ഒരു 8 മണിക്കൂർ എങ്കിലും കുതർത്തി വയ്ക്കുക. അതിനുശേഷം കുതർത്ത് വച്ച വെള്ളത്തോടു കൂടി തന്നെ അരച്ചെടുക്കുക. അരക്കുമ്പോൾ വെള്ളം കുറവാണെങ്കിൽ ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായി ഇളക്കി അര മണിക്കൂർ അടച്ചു വയ്ക്കുക. അതിനുശേഷം അപ്പം ചുട്ടെടുക്കാം.

ADVERTISEMENT

വെള്ളകടല കറി :

1. വെള്ളക്കടല -1 കപ്പ്‌ (7 തൊട്ടു 8 മണിക്കൂർ കുതർത്തി വച്ചത് )
2. സവാള -1 എണ്ണം
3. ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 1/2 ടേബിൾ സ്പൂൺ
4. പച്ചമുളക് ചതച്ചത് - 6 തൊട്ടു 7 എണ്ണം
5. തക്കാളി അരച്ചത് -1 എണ്ണം
6. വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
7. കടുക് -1/2 ടീസ്പൂൺ
8. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
9. മല്ലി പൊടി -1 1/2 ടേബിൾ സ്പൂൺ
10. ഗരം മസാല -1/2 ടീസ്പൂൺ
11. കറിവേപ്പില
12. ഉപ്പ്
13. വെള്ളം

ADVERTISEMENT

തയാറാക്കുന്ന വിധം

പ്രഷർ കുക്കർ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്കു കടുക് ഇട്ട് പൊട്ടിക്കുക. സവാള അരിഞ്ഞത്, ഒരു നുള്ള് ഉപ്പ് ചേർത്ത് ഒന്ന് വഴറ്റുക. അതിലേക്കു ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർത്ത് വഴറ്റുക. അതിലേക്കു തക്കാളി അരച്ചത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്കു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക. അതിലേക്കു കുതർത്തിയ വെള്ളക്കടല ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു വേവിക്കാൻ ആവശ്യത്തിന് വെള്ളം ചേർത്ത് കറിവേപ്പില ഇട്ട് 6 തൊട്ടു 7 വിസിൽ വരുന്ന വരെ വേവിക്കുക.

English Summary : Soft Vellayappam and Kadala Curry.