ചപ്പാത്തിക്കും ചോറിനും ഒരു പോലെ രുചി പകരുന്ന ചിക്കൻ ടിക്ക തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചിക്കൻ എല്ലില്ലാതെ - 500 ഗ്രാം കറിവേപ്പില - 1 പിടി വെളുത്തുള്ളി - 6 അല്ലി ഇഞ്ചി - ചെറിയ കഷ്ണം കശുവണ്ടി - 10എണ്ണം ജീരകം - 1 ടീസ്പൂൺ തൈര് - 2 ടേബിൾസ്പൂൺ പച്ചമുളക് - 4 എണ്ണം നാരങ്ങാ നീര് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിക്കും ചോറിനും ഒരു പോലെ രുചി പകരുന്ന ചിക്കൻ ടിക്ക തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചിക്കൻ എല്ലില്ലാതെ - 500 ഗ്രാം
  • കറിവേപ്പില - 1 പിടി
  • വെളുത്തുള്ളി - 6 അല്ലി
  • ഇഞ്ചി - ചെറിയ കഷ്ണം
  • കശുവണ്ടി - 10എണ്ണം
  • ജീരകം - 1 ടീസ്പൂൺ
  • തൈര് - 2 ടേബിൾസ്പൂൺ
  • പച്ചമുളക് - 4 എണ്ണം 
  • നാരങ്ങാ നീര് - 1/2 മുറി നാരങ്ങയുടെ
  • ഫ്രഷ് ക്രീം - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ബട്ടർ - 1 ടേബിൾസ്പൂൺ
  • സൺഫ്ലവർ ഓയിൽ - 1 ടേബിൾസ്പൂൺ
  • കരി - 1 ചെറിയ കഷ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി വെള്ളം ഒട്ടും ഇല്ലാതെ എടുക്കുക.
  • കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, കശുവണ്ടി, ജീരകം, തൈര്, പച്ചമുളക്, നാരങ്ങാനീര് എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
  • അരച്ചെടുത്ത കൂട്ട് ചിക്കനിൽ ആവശ്യത്തിന് ഉപ്പും ചേർത്തു  നന്നായി പുരട്ടി ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വയ്ക്കുക.
  • അതിനു ശേഷം പച്ച ഈർക്കിലിൽ 3 ചിക്കൻ കഷ്ണം വച്ച് കോർക്കുക 
  • അതിനു ശേഷം ഒരു നോൺ സ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ കുറച്ചു ബട്ടർ, ഓയിൽ എന്നിവ ഒഴിക്കുക. അതിലേക്കു ചിക്കൻ ചേർത്ത് മീഡിയം തീയിൽ എല്ലാ വശവും വറുത്തെടുക്കുക.
  • അവസാനം ഒരു ചെറിയ പാത്രത്തിൽ കരി കത്തിച്ച് ചിക്കൻ പാത്രത്തിൽ വച്ച് അതിലേക്കു കുറച്ചു സൺഫ്ലവർ ഓയിൽ ഒഴിച്ച് അടച്ചു വയ്ക്കുക. ഒരു മിനിറ്റിന് ശേഷം തുറക്കുക. കറിവേപ്പില ചിക്കൻ ടിക്ക റെഡി.

English Summary : Curryleaves Chicken Tikka.