ചേരുവകള്‍ ഒന്നും വഴറ്റി സമയം കളയാതെ പെട്ടെന്ന് തയാറാക്കാന്‍ കഴിയുന്ന അസാധ്യരുചിയുള്ള ഒരു ചിക്കന്‍ രുചിക്കൂട്ട്. ഫ്രൈഡ് റൈസിനും പൊറോട്ടയ്ക്കും ചപ്പാത്തിക്കും എല്ലാം, ഒരു സൂപ്പര്‍ കോമ്പിനേഷന്‍. ചേരുവകള്‍: • ചിക്കന്‍ - 1.200 കിലോഗ്രാം • സവാള - 1 (ഇടത്തരം) • പച്ചമുളക് - 2 • വെളുത്തുള്ളി - 2 (വലുത്) •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേരുവകള്‍ ഒന്നും വഴറ്റി സമയം കളയാതെ പെട്ടെന്ന് തയാറാക്കാന്‍ കഴിയുന്ന അസാധ്യരുചിയുള്ള ഒരു ചിക്കന്‍ രുചിക്കൂട്ട്. ഫ്രൈഡ് റൈസിനും പൊറോട്ടയ്ക്കും ചപ്പാത്തിക്കും എല്ലാം, ഒരു സൂപ്പര്‍  കോമ്പിനേഷന്‍.

ചേരുവകള്‍: 

ADVERTISEMENT

• ചിക്കന്‍ - 1.200 കിലോഗ്രാം
•  സവാള - 1 (ഇടത്തരം)
•  പച്ചമുളക് - 2
•  വെളുത്തുള്ളി - 2 (വലുത്)
•  മുളകുപൊടി - 1 ടീസ്പൂണ്‍
•  ടൊമാറ്റൊ സോസ് - 3 ടേബിള്‍ സ്പൂണ്‍
•  സോയസോസ് - 2 ടേബിള്‍ സ്പൂണ്‍
•  ചില്ലി സോസ്(ഹോട്ട് സോസ്) - 1 ടേബിള്‍ സ്പൂണ്‍
•  എണ്ണ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം :

ADVERTISEMENT

•  ചിക്കന്‍ ഒഴികെയുള്ള ചേരുവകള്‍ എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് ചിക്കനും കൂടി ചേര്‍ത്ത് നന്നായി തിരുമ്മി യോജിപ്പിച്ച് 1/2 മണിക്കൂര്‍ എങ്കിലും അടച്ച് മാറ്റിവയ്ക്കുക. (ഒരു രാത്രി മുഴുവന്‍ ഫ്രീസറില്‍ വച്ചാല്‍ വളരെ നല്ലതാണ്)

•  അതിനുശേഷം ഈ ചിക്കന്‍ ഒരു നോണ്‍-സ്റ്റിക്ക് പാനിലാക്കി, സ്റ്റൗ ഓണ്‍ ചെയ്ത്, ഒരു മിനിറ്റ് സമയത്തേക്ക് ഹൈ ഫ്ലേമില്‍ വയ്ക്കുക. എല്ലാഭാഗവും ഒന്ന് ഇളക്കിയതിനുശേഷം തീ കുറച്ച് 1/2 മണിക്കൂര്‍  വേവിക്കണം. (ഇടയ്ക്കിടെ ഇളക്കിക്കൊടുക്കാന്‍ മറക്കരുത്)

ADVERTISEMENT

•  ഗ്രേവിയില്‍ പൊതിഞ്ഞിരിക്കുന്ന പരുവത്തില്‍ തീ അണയ്ക്കാം. കുറച്ച് വെളുത്ത എള്ള്‌ തൂവിയതിനുശേഷം ചൂടോടെ സെര്‍വ് ചെയ്യാം.

ശ്രദ്ധിക്കാൻ

• ഇതില്‍ ആദ്യമേ ഒട്ടും ഉപ്പ് ചേര്‍ക്കരുത്. സോയാസോസില്‍ ഉപ്പുണ്ടാകും. 10 മിനിറ്റിനുശേഷം ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതിയാകും.

•  വെള്ളം ഒട്ടുംതന്നെ ഒഴിച്ച് കൊടുക്കേണ്ടതില്ല. ചിക്കനില്‍ നിന്നും വെള്ളം ഇറങ്ങിവരും

English Summary : Special Chicken Roast for Sunday Lunch.