ബ്രേക്ക്ഫാസ്റ്റായും നാലുമണിപ്പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കിടിലൻ വിഭവം. ഏത്തപ്പഴവും പച്ചരിയും ചേർത്ത് അതീവ രുചികരമായ കൊഴുക്കട്ട തയാറാക്കാം. ചേരുവകൾ പച്ചരി - ഒരു കപ്പ് ഏത്തപ്പഴം - 2 എണ്ണം (ഇടത്തരം വലുപ്പത്തിലുള്ളത്) ശർക്കര - 200 ഗ്രാം ഏലക്ക - 2 നെയ്യ് - ഒരു ടേബിൾ സ്പൂൺ ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രേക്ക്ഫാസ്റ്റായും നാലുമണിപ്പലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും കിടിലൻ വിഭവം. ഏത്തപ്പഴവും പച്ചരിയും ചേർത്ത് അതീവ രുചികരമായ കൊഴുക്കട്ട തയാറാക്കാം.

ചേരുവകൾ

  • പച്ചരി - ഒരു കപ്പ്
  • ഏത്തപ്പഴം - 2 എണ്ണം (ഇടത്തരം വലുപ്പത്തിലുള്ളത്)
  • ശർക്കര - 200 ഗ്രാം
  • ഏലക്ക - 2
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് - കാൽ ടീസ്പൂൺ
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ചരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക
  • ശർക്കര, കാൽകപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുക്കുക
  • പച്ചരിയും ഏത്തപ്പഴവും ശർക്കരപാനിയും ഏലക്കയും കൂടി ഇഡ്ഡലിമാവിന്റെ പരുവത്തിൽ മിക്സിയിൽ അരച്ചെടുക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ അരച്ച മാവും നെയ്യും ഉപ്പും കൂടി നന്നായി യോജിപ്പിക്കുക.
  • ഇടത്തരം തീയിൽ തുടരെ ഇളക്കി നന്നായി കുറുക്കിയെടുക്കുക.
  • ചൂടാറാൻ വേണ്ടി 10 മിനിറ്റ് അടച്ച് മാറ്റി വയ്ക്കുക.
  • ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ല മയത്തിൽ കുഴച്ചെടുക്കുക.
  • കയ്യിൽ അൽപം നെയ്മയം പുരട്ടിയതിനുശേഷം ഈ മാവിനെ ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക.
  • ഒരു ഇഡ്ഡലി പാത്രത്തിൽ വാഴയില വച്ചതിനുശേഷം തയാറാക്കിയ ഉരുളകൾ വച്ച് 15 മിനിറ്റ് ആവിയിൽ വേവിക്കുക.
  • അതീവ രുചികരമായ  മണി കൊഴുക്കട്ട തയാർ.

English Summary : Mani Kozhukkatta, Easy Breakfast Recipe.