വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ഗോതമ്പ് ഹൽവ വീട്ടിൽ തയാറാക്കാം. വായിൽ ഇട്ടാൽ അലിഞ്ഞിറങ്ങുന്ന രുചിയാണ്. ചേരുവകൾ ഗോതമ്പു പൊടി - 1 കപ്പ്‌ നെയ്യ് - 4 ടേബിൾ സ്പൂൺ ശർക്കര പാനി - 1 1/2 കപ്പ്‌ ഏലക്ക പൊടിച്ചത് - 1/2 ടീസ്പൂൺ അണ്ടിപ്പരിപ്പ് - 4 എണ്ണം (നിർബന്ധമില്ല ) തയാറാക്കുന്ന വിധം ഒരു പാനിൽ 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ഗോതമ്പ് ഹൽവ വീട്ടിൽ തയാറാക്കാം. വായിൽ ഇട്ടാൽ അലിഞ്ഞിറങ്ങുന്ന രുചിയാണ്.

ചേരുവകൾ

  • ഗോതമ്പു പൊടി - 1 കപ്പ്‌
  • നെയ്യ് - 4 ടേബിൾ സ്പൂൺ
  • ശർക്കര പാനി - 1 1/2 കപ്പ്‌
  • ഏലക്ക പൊടിച്ചത് - 1/2 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് -  4 എണ്ണം (നിർബന്ധമില്ല )
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ഒരു പാനിൽ 3 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ഗോതമ്പു പൊടി ചേർത്ത് താഴ്ന്ന തീയിൽ നല്ല ബ്രൗൺ നിറത്തിൽ നല്ല വാസന വരുന്നതു വരെ വറത്തെടുക്കുക.
  • അതിനു ശേഷം നന്നായി തണുക്കാൻ വയ്ക്കുക. ശേഷം 2 കപ്പ്‌ വെള്ളം കുറേശ്ശേ ഒഴിച്ച് കലക്കി ഒട്ടും കട്ട ഇല്ലാതെ എടുക്കുക.
  • അതിലേക്കു ശർക്കരപ്പാനി ഒഴിച്ച് ഇളക്കിയ ശേഷം മാത്രം തീ കത്തിച്ചു താഴ്ന്ന തീയിൽ നിർത്താതെ ഇളക്കി കുറുക്കി എടുക്കുക. മുക്കാൽ ഭാഗം കുറുകിയാൽ ഏലക്കാപ്പൊടി, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ കുറുക്കി എടുക്കുക. ഒരു പാത്രത്തിൽ നെയ്യ് തടവി ഹൽവ അതിലേക്കു ഒഴിക്കുക. നെയ്യ് /എണ്ണ തടവിയ സ്പൂൺ വച്ചു മുകൾ ഭാഗം ഒപ്പം ആക്കുക. അതിനു മുകളിൽ അണ്ടി പരിപ്പ് വയ്ക്കുക. ചൂട് മാറിയ ശേഷം മുറിച്ച് ഉപയോഗിക്കാം.

English Summary : Wheat halwa Navaratri special Recipe.