നുറുക്ക് ഗോതമ്പ് കിണ്ണത്തപ്പം വളരെ എളുപ്പവും രുചികരവും ആരോഗ്യകരവുമാണ്. വീട്ടിൽ ലഭ്യമായ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമാണിത്. പഞ്ചസാരയ്ക്ക് പകരം ശർക്കരയാണ് ഉപയോഗിക്കുന്നത്. ഇത് ഉണ്ടാക്കാൻ തേങ്ങാപ്പാലിന് പകരം പശുവിൻ പാലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ചേരുവകൾ: നുറുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നുറുക്ക് ഗോതമ്പ് കിണ്ണത്തപ്പം വളരെ എളുപ്പവും രുചികരവും ആരോഗ്യകരവുമാണ്. വീട്ടിൽ ലഭ്യമായ കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ  ഉണ്ടാക്കാവുന്ന ഒരു  പലഹാരമാണിത്. പഞ്ചസാരയ്ക്ക് പകരം ശർക്കരയാണ് ഉപയോഗിക്കുന്നത്. ഇത് ഉണ്ടാക്കാൻ  തേങ്ങാപ്പാലിന് പകരം പശുവിൻ പാലുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

ചേരുവകൾ:

  • നുറുക്ക് ഗോതമ്പ്  - ½ കപ്പ് 
  • ശർക്കര - 250 ഗ്രാം 
  • വെള്ളം - ¼ കപ്പ്
  • പശുവിൻ പാൽ - 1¼ കപ്പ്
  • ഏലക്കായ പൊടിച്ചത് - 1 ടീസ്പൂൺ 
  • ഉപ്പ് - ¼ ടീസ്പൂൺ
  • വെളിച്ചെണ്ണ - പാത്രത്തിൽ തടവുന്നതിന്
ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  •  ശർക്കര വെള്ളമൊഴിച്ചു ചൂടാക്കി ഉരുക്കി എടുത്തതിനു  ശേഷം അരിച്ചു മാറ്റിവയ്ക്കാം.
  •  നുറുക്ക് ഗോതമ്പു ഒരു മണിക്കൂർ കുതിർത്തു വച്ച ശേഷം കഴുകി വാരി എടുക്കണം.
  •  ഇനി മിക്സിയുടെ ഒരു ജാറിലേക്ക് നുറുക്ക് ഗോതമ്പ്, ശർക്കര ഉരുക്കിയത്, പശുവിൻ പാൽ, ഏലക്കായ, ഉപ്പ് എന്നിവ ഇട്ടു നന്നായി അരച്ചെടുക്കണം.
  •  ഇത് ഇനി ഒന്ന് അരിച്ചെടുക്കാം, അരിപ്പയിൽ ബാക്കി വരുന്നത് ഒന്നുകൂടി മിക്സിയിലിട്ട് കുറച്ചു പാൽ കൂടി ഒഴിച്ച് അരച്ചെടുക്കണം.
  •  മാവ് കട്ടിയുള്ളതായിരിക്കാൻ പാടില്ല, കിണ്ണത്തപ്പത്തിന്റെ മാവിന്റെ പാകത്തിൽ വേണം എടുക്കാൻ. 
  •  ഇത് ഒന്ന് ഇളക്കി 20 മിനിറ്റ് മൂടിവയ്ക്കാം
  •  കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവിയ ശേഷം മൂന്നോ നാലോ തവി മാവ് കോരിയൊഴിക്കുക.
  •  പത്ത് മുതൽ പതിനഞ്ചു മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കാം.
  • ചൂടറിയതിനു ശേഷം മുറിച്ച് ഉപയോഗിക്കാം.

English Summary : Broken Wheat Kinnathappam.