വളരെക്കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാം നവരാത്രി സ്പെഷൽ പായസം. ചേരുവകൾ പായസം അരി (ഉണക്കലരി ) - 1 കപ്പ് ശർക്കര – 500 ഗ്രാം നാളികേരം ചിരകിയത് - 1 കപ്പ് നെയ്യ് - 3 ടേബിൾസ്പൂൺ ഏലക്ക പൊടിച്ചത് നാളികേരക്കൊത്ത് തയാറാക്കുന്ന വിധം ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനിയാക്കി അരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെക്കുറച്ച് ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയാറാക്കാം നവരാത്രി സ്പെഷൽ പായസം.

ചേരുവകൾ 

  • പായസം അരി (ഉണക്കലരി ) - 1 കപ്പ് 
  • ശർക്കര – 500 ഗ്രാം
  • നാളികേരം ചിരകിയത് - 1 കപ്പ്
  • നെയ്യ് - 3 ടേബിൾസ്പൂൺ 
  • ഏലക്ക പൊടിച്ചത് 
  •  നാളികേരക്കൊത്ത് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ശർക്കര ഒന്നര കപ്പ് വെള്ളം ചേർത്ത് പാനിയാക്കി അരിച്ചു വയ്ക്കുക. 
  • ഒരു പ്രഷർ കുക്കറിൽ  അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കാം. കുക്കറിൽ മൂന്ന് വിസിൽ വന്നാൽ സ്റ്റോവ് ഓഫ് ചെയ്യാം.
  • കുക്കറിലെ പ്രഷർ മുഴുവനും പോയി കഴിഞ്ഞാൽ കുക്കർ തുറന്നു വേവിച്ച അരി ഒരു ഉരുളിയിലേക്കു മാറ്റാം. വേവിച്ച അരിയിലേക്കു ശർക്കര കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശർക്കരപ്പാനി അരിയുമായി നന്നായി യോജിച്ചു ഒന്ന് തിളച്ചു വന്നാൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തുകൊടുക്കാം. പായസം ഒന്ന് കുറുകി വന്നാൽ നാളികേരം ചിരകിയത് ചേർത്ത്  നന്നായി ഇളക്കി കൊടുക്കാം. പായസം റെഡി ആയാൽ വീണ്ടും ഒരു ടേബിൾസ്പൂൺ നെയ്യും ആവശ്യത്തിന് ഏലക്കാപ്പൊടിയും ചേർത്തു യോജിപ്പിച്ചു പായസം സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ പാൻ ചൂടാക്കി കുറച്ചു നെയ്യ് ഒഴിച്ച ശേഷം തേങ്ങാ കൊത്തു ചേർത്ത് വറുത്തു പായസത്തിൽ ചേർത്തുകൊടുക്കാം.

English Summary : Ney payasam or ghee payasam is a special delicacy that is prepared during the Navaratri festivities.