സ്വദിഷ്ഠമായ ഗോതമ്പു ഇലയട വായിൽ അലിഞ്ഞിറങ്ങുന്ന രുചിയിൽ ഉണ്ടാക്കാം ചേരുവകൾ 1. ഗോതമ്പു പൊടി -1 കപ്പ്‌ 2. നാളികേരം - 1 കപ്പ്‌ 3. ഏലക്ക - 2 എണ്ണം 4. ശർക്കര ഉരുക്കി അരിച്ചെടുത്തത് - 1 കപ്പ്‌ തയാറാക്കുന്ന വിധം ഫില്ലിങ് തയാറാക്കാനായി ഉരുക്കിയ ശർക്കര ഒരു പാനിൽ ഒഴിച്ച് ഒന്ന് ചൂടാക്കുക. അതിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാദിഷ്ഠമായ ഗോതമ്പു ഇലയട വായിൽ അലിഞ്ഞിറങ്ങുന്ന രുചിയിൽ ഉണ്ടാക്കാം

ചേരുവകൾ
1. ഗോതമ്പു പൊടി -1 കപ്പ്‌
2. നാളികേരം - 1 കപ്പ്‌
3. ഏലക്ക - 2 എണ്ണം
4. ശർക്കര ഉരുക്കി അരിച്ചെടുത്തത് - 1 കപ്പ്‌

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഫില്ലിങ് തയാറാക്കാനായി ഉരുക്കിയ ശർക്കര ഒരു പാനിൽ ഒഴിച്ച് ഒന്ന് ചൂടാക്കുക. 
  • അതിലേക്കു നാളികേരം ചേർത്തു നന്നായി ഇളക്കി വറ്റിച്ചെടുക്കുക. 
  • നന്നായി വറ്റി വരുമ്പോൾ അതിലേക്കു ഏലക്ക ചതച്ചത് ചേർത്ത് ഇളക്കി തീ അണയ്ക്കുക. 
  • നന്നായി ചൂട് പോകാനായിട്ട് വയ്ക്കുക. 
  • ഒരു പാത്രത്തിൽ ഗോതമ്പു പൊടി ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കി കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനെക്കാൾ അയവിൽ കുഴയ്ക്കുക. 
  • വാഴ ഇല വാട്ടി കുഴച്ച മാവിൽ നിന്ന് കുറച്ചെടുത്തു ഇലയിൽ വയ്ക്കുക. 
  • കൈ വെള്ളത്തിൽ മുക്കിയ ശേഷം (ഒട്ടി പിടിക്കാതിരിക്കാൻ ) നന്നായി പരത്തുക. ഒരു ഭാഗത്തായി നാളികേരം ശർക്കര കൂട്ടു വച്ചു ഇല മടക്കുക. 
  • ഇഡ്ഡലി പാത്രത്തിൽ വച്ചു ആവി കയറ്റി 15 തൊട്ടു 20 മിനിറ്റ് വേവിച്ചെടുക്കുക.

English Summary : Wheat Ela Ada, Healthy Snack.