ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മധുരമില്ലാതെ എന്ത് ആഘോഷം എന്നാണോ ചിന്തിക്കുന്നത്. ഇക്കുറി ദീപാവലിയാഘോഷത്തിന് പൊലിമ കൂട്ടാൻ ഒരു കളർഫുൾ ഹൽവ ഒരുക്കിയാലോ?. മധുരം കിനിയുന്ന സുന്ദരൻ ഹൽവ എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ കോൺ ഫ്ലോർ - 1 കപ്പ് പഞ്ചസാര - 2 കപ്പ് നാരങ്ങാനീര് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപാവലിക്ക് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മധുരമില്ലാതെ എന്ത് ആഘോഷം എന്നാണോ ചിന്തിക്കുന്നത്. ഇക്കുറി ദീപാവലിയാഘോഷത്തിന് പൊലിമ കൂട്ടാൻ ഒരു കളർഫുൾ ഹൽവ ഒരുക്കിയാലോ?. മധുരം കിനിയുന്ന സുന്ദരൻ ഹൽവ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

കോൺ ഫ്ലോർ - 1 കപ്പ് 

പഞ്ചസാര - 2 കപ്പ് 

നാരങ്ങാനീര് - 1 ടീസ്പൂൺ 

ADVERTISEMENT

നെയ്യ് - 3 ടേബിൾസ്പൂൺ 

വെള്ളം - 4 കപ്പ് 

ഓറഞ്ച് ഫുഡ് കളർ -  ¼ ടീസ്പൂൺ 

ഏലക്കായപ്പൊടി - 1 ടീസ്പൂൺ 

ADVERTISEMENT

കശുവണ്ടി ചെറുതായി നുറുക്കിയത് 

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ഹൽവ സെറ്റു ചെയ്യുന്ന  പാത്രം ആദ്യം നെയ് പുരട്ടി വെക്കുക .ശേഷം ഒരു ബൗളിൽ  കോൺഫ്ലോറും രണ്ട് കപ്പ് വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. ഒരു പാനിലേക്കു പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേർത്ത്തിളപ്പിക്കാൻ വെക്കാം. പഞ്ചസാര പാനി തിളച്ചു തുടങ്ങിയാൽ ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു നുള്ളു ഉപ്പും ചേർത്ത് ഒന്നുകൂടി ഇളക്കുക. ശേഷം നേരത്തെ കലക്കി വെച്ച കോൺഫ്ലോർ മിക്സ് ഒന്നുകൂടി ഇളക്കിയ ശേഷം പഞ്ചസാര പാനിയിലേക്കു ചേർത്ത് കൊടുക്കാം. ഇനി കൈ വിടാതെ ഇളക്കി കൊടുക്കണം. ഹൽവ മിക്സ് കുറച്ചു കട്ടിയായി തുടങ്ങുമ്പോൾ ഒരു ടേബിൾസ്പൂൺ നെയ്യും കൂടി ചേർത്ത് മിക്സ് ചെയ്യുക. ഹൽവ കുറച്ചു കൂടി കട്ടി ആയാൽ  ഹൽവയ്ക്ക് ഇഷ്ടമുള്ള കളർ കൂടി ചേർത്ത് ഇളക്കി കൊടുക്കാം. ശേഷം ബാക്കി നെയ്യും കശുവണ്ടി ചെറുതായി നുറുക്കിയതും ഏലക്കായപ്പൊടിയും ചേർത്ത് കൊടുത്തു ഇളക്കി കൊണ്ടിരിക്കണം . ഹൽവ പാത്രത്തിന്റെ സൈഡിൽ നിന്നും വിട്ടു വരുന്ന പാകമായാൽ നേരത്തെ നെയ്യ് പുരട്ടി വെച്ച പാത്രത്തിലേക്കു ഹൽവ ഇട്ടു കൊടുക്കാം. ഇനി ഹൽവ ഒരു സ്പൂൺ വെച്ച് ഒന്ന് നിരത്തി കൊടുക്കാം. ഒന്നര മണിക്കൂർ ഹൽവ ചൂടാറാൻ വെക്കാം .ശേഷം ഇഷ്ടമുള്ള ഷേപ്പിൽ ഹൽവ മുറിച്ചെടുക്കാം.  

Content Summary : Bombay Karachi Halwa Recipe