നല്ല കട്ടത്തൈരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടപ്പെടുന്നവരാണോ?. എങ്കിൽ തീർച്ചയായും ഒരൽപ സമയം മാറ്റി വയ്ക്കണം. വെറും രണ്ടു ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിൽ തയാറാക്കാം. കട്ടത്തൈര് എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ 1. പാൽ 1/2 ലിറ്റർ 2. തൈര് 1/4 കപ്പ് ഉണ്ടാക്കുന്ന വിധം ഒരു പാത്രത്തിലേക്ക് അര ലിറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല കട്ടത്തൈരൊഴിച്ച് ചോറുണ്ണാൻ ഇഷ്ടപ്പെടുന്നവരാണോ?. എങ്കിൽ തീർച്ചയായും ഒരൽപ സമയം മാറ്റി വയ്ക്കണം. വെറും രണ്ടു ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിൽ തയാറാക്കാം. കട്ടത്തൈര് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

1. പാൽ 1/2 ലിറ്റർ

ADVERTISEMENT

2. തൈര് 1/4 കപ്പ്

ADVERTISEMENT

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് അര ലിറ്റർ പാൽ ഒഴിച്ച് മീഡിയം തീയിൽ പാൽ തിളക്കുന്നതു വരെ ഇടവിട്ട് ഇളക്കുക. പാൽ തിളച്ച് കഴിയുമ്പോൾ തീ നന്നായി കുറച്ച് വച്ച് 5 മിനിറ്റ് കൂടെ ഇളക്കിക്കൊടുത്ത് വേവിച്ചതിനു ശേഷം തീ ഓഫാക്കുക. ശേഷം പാൽ ചൂടാറാനായി മാറ്റിവക്കാം. പാൽ മുഴുവനായി ചൂടാറാൻ അനുവദിക്കരുത്. വിരൽ ഇട്ടു നോക്കുമ്പോൾ ചെറിയ ചൂട് അനുഭവപ്പെടണം.

ആ ചൂടിൽ കാൽ കപ്പ് തൈര് മിക്സിയിൽ നന്നായി അടിച്ചെടുത്ത് കട്ടകൾ എല്ലാം മാറിയതിനു ശേഷം ചെറുചൂടോടു കൂടിയ പാലിൽ ഒഴിച്ചിട്ട് മറ്റൊരു പാത്രം ഉപയോഗിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. തൈര് പാലിന്റെ എല്ലാ വശങ്ങളിലേക്കും എത്തുവാനായി ചുരുങ്ങിയത് മുപ്പത് സെക്കന്റ് നേരമെങ്കിലും ഇതുപോലെ ചെയ്യണം. ശേഷം ഈ പാൽ തൈര് സെറ്റാക്കാനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു പാത്രത്തിലേക്ക് മാറ്റിയിട്ട് ചെറുതായി ചൂട് കിട്ടുന്ന ഒരു സ്ഥലത്ത് ഏകദേശം 10-12 മണിക്കൂർ വച്ചാൽ നല്ല കൊതിയൂറും കട്ടത്തൈര് റെഡിയാകും.

Content Summary : How To Prepare Thick Curd