ഉൗണിലെ സ്ഥിരം മെനുവാണ് തോരൻ. സ്ഥിരം ഒരേ തരത്തിലുള്ള തോരൻ കഴിച്ചാൽ ആർക്കായാലും മടുക്കും. വ്യത്യസ്തതയ്ക്കായി ഉണക്കച്ചെമ്മീൻ കൊണ്ടൊരു തോരൻ പരീക്ഷിക്കാം...Dry Prawn Recipe, Readers Recipe, Nadan Ruchi

ഉൗണിലെ സ്ഥിരം മെനുവാണ് തോരൻ. സ്ഥിരം ഒരേ തരത്തിലുള്ള തോരൻ കഴിച്ചാൽ ആർക്കായാലും മടുക്കും. വ്യത്യസ്തതയ്ക്കായി ഉണക്കച്ചെമ്മീൻ കൊണ്ടൊരു തോരൻ പരീക്ഷിക്കാം...Dry Prawn Recipe, Readers Recipe, Nadan Ruchi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉൗണിലെ സ്ഥിരം മെനുവാണ് തോരൻ. സ്ഥിരം ഒരേ തരത്തിലുള്ള തോരൻ കഴിച്ചാൽ ആർക്കായാലും മടുക്കും. വ്യത്യസ്തതയ്ക്കായി ഉണക്കച്ചെമ്മീൻ കൊണ്ടൊരു തോരൻ പരീക്ഷിക്കാം. 

ചേരുവകൾ

ADVERTISEMENT

1. ഉണക്കച്ചെമ്മീൻ – 1/2 കപ്പ്

2. ചെറിയ ഉള്ളി – 15 എണ്ണം

ADVERTISEMENT

3. ഉണക്കമുളക് ചതച്ചത് – 2 ടേബിൾ സ്പൂൺ

4. വെളിച്ചെണ്ണ – 1.5 ടേബിൾ സ്പൂൺ

ADVERTISEMENT

5. കറിവേപ്പില - 1 തണ്ട്

6. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം

അരക്കപ്പ് ഉണക്കച്ചെമ്മീൻ തല നുള്ളിക്കളഞ്ഞതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ചുവടു കട്ടിയുള്ള പാത്രത്തിൽ ചെറു തീയിൽ നന്നായി വറുത്തെടുത്ത് വേറൊരു പാത്രത്തിലേക്ക് കോരി മാറ്റിവയ്ക്കുക. അതിനു ശേഷം അതേ പാത്രത്തിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും കറിവേപ്പിലയും ഉണക്കമുളക് ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. പിന്നെ ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കുറച്ച് നേരം ഇളക്കുക. എന്നിട്ട് വറുത്ത ഉണക്കച്ചെമ്മീനും ചേർത്ത് ഇളക്കുക. ആവശ്യമെങ്കിൽ കുറച്ച് പുളിവെള്ളം കൂടി ചേർക്കാം. അവസാനമായി വീണ്ടും കുറച്ച് കറിവേപ്പിലയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ഠമായ ഉണക്കച്ചെമ്മീൻ തോരൻ ചൂടോടെ ചോറിനൊപ്പം വിളമ്പാം.

Content Summary : Dry Prawn Thoran Recipe by Meerabhai Ranjith Krishnan