ലഡ്ഡു എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ബൂന്തി ലഡ്ഡുവാണ്. ബൂന്തി വറുത്ത് ലഡു തയാറാക്കുന്നത് നല്ല ഒരു ജോലി തന്നെയാണ്. എന്നാൽ അതേ രുചിയിൽ ആവിയിൽ വേവിച്ചും എളുപ്പത്തിൽ ലഡ്ഡു തയാറാക്കാം. ചേരുവകൾ കടലപ്പരിപ്പ് - ഒരു കപ്പ് നെയ്യ് - കാൽ കപ്പ് + 1 ടേബിൾസ്പൂൺ നട്സ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഡ്ഡു എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് ബൂന്തി ലഡ്ഡുവാണ്. ബൂന്തി വറുത്ത് ലഡു തയാറാക്കുന്നത് നല്ല ഒരു ജോലി തന്നെയാണ്. എന്നാൽ അതേ രുചിയിൽ ആവിയിൽ വേവിച്ചും എളുപ്പത്തിൽ ലഡ്ഡു തയാറാക്കാം.

ചേരുവകൾ

  • കടലപ്പരിപ്പ് - ഒരു കപ്പ്
  • നെയ്യ് - കാൽ കപ്പ് + 1 ടേബിൾസ്പൂൺ
  • നട്സ് - കാൽക്കപ്പ്
  • പഞ്ചസാര - ഒന്നേകാൽ കപ്പ്
  • വെള്ളം - മുക്കാൽ കപ്പ്
  • ഫുഡ് കളർ
  • ഏലക്കാപ്പൊടി - രണ്ട് ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • കടലപരിപ്പ് നന്നായി കഴുകി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
  • വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മിക്സിയിൽ തരുതരിപ്പായി അരച്ച് എടുക്കുക.
  • അരച്ച മാവ് നെയ്മയം പുരട്ടിയ ഒരു ഇഡ്ഡലിത്തട്ടിൽ നിരത്തിയതിനു ശേഷം 20 മിനിറ്റ് ആവിയിൽ വേവിക്കുക.
  • ചൂടാറുമ്പോൾ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിലിട്ട് ഒന്നുകൂടി പൊടിച്ചെടുക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ കാൽകപ്പ് നെയ്യ് ചൂടാക്കി അരച്ച കടല പരിപ്പ്, ചെറുതായി അരിഞ്ഞ നട്സ് ഇവ ചേർക്കുക (കശുവണ്ടി, പിസ്ത, ബദാം ഇഷ്ടമുള്ള ഏതു വേണമെങ്കിലും ചേർക്കാം).
  • കടലപരിപ്പ് നെയ്യിൽ കിടന്ന് മൂത്ത് നല്ല മണം വരുന്നതുവരെ വരട്ടുക. ഏകദേശം 10 മിനിറ്റ് കൊണ്ട് ആയി കിട്ടും.
  • മറ്റൊരു പാത്രത്തിൽ പഞ്ചസാര, വെള്ളം, ഏലയ്ക്കാപ്പൊടി ,ഫുഡ് കളർ ഇവ ചേർത്ത് തിളപ്പിക്കുക.
  • ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ തീ ഓഫ് ചെയ്തശേഷം വരട്ടിയ കടലപ്പരിപ്പ് ചേർക്കുക.
  • ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക.
  • കടല പരിപ്പിലേക്ക് പഞ്ചസാര നന്നായി പിടിക്കാനായി അടച്ചുവച്ച് 10 മുതൽ 15 മിനിറ്റ് വരെ മാറ്റിവയ്ക്കുക.
  • കട്ടിയായി തുടങ്ങുമ്പോൾ ചെറിയ ഉരുളകളായി ലഡ്ഡു ഉരുട്ടി എടുക്കുക.

English Summary : Easy Steamed Ladoo.