പ്രഭാത ഭക്ഷണത്തിന് അപ്പവും മുട്ടക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പച്ചരി – 1 1/2 കപ്പ് തേങ്ങ തിരുമ്മിയത്‌ – 3/4 കപ്പ് ചോറ് - 1/2 കപ്പ് തേങ്ങാ വെള്ളം – 2 ഗ്ലാസ്‌ പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് – പാകത്തിന് തയാറാക്കുന്ന വിധം 01. പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിന് അപ്പവും മുട്ടക്കറിയും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പച്ചരി – 1 1/2 കപ്പ്   
  • തേങ്ങ തിരുമ്മിയത്‌ – 3/4 കപ്പ്
  • ചോറ് - 1/2 കപ്പ്
  • തേങ്ങാ വെള്ളം – 2 ഗ്ലാസ്‌
  • പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – പാകത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

01. പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക.

02. തേങ്ങാവെള്ളം ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഒരു ദിവസം പുളിക്കാൻ വയ്ക്കുക.  

ADVERTISEMENT

03. അരി കഴുകി തേങ്ങയും ചോറും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച്എടുക്കുക.

04. വെള്ളം അധികം ആകരുത്.

05. ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വയ്ക്കണം.

06. പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അപ്പച്ചട്ടിയില്‍ പലപ്പമായി ഉണ്ടാക്കി എടുക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വയ്ക്കുക. നടുക്ക് ഭാഗം നന്നായി വെന്തുകഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക. പാലപ്പം തയാര്‍. 

ADVERTISEMENT

എഗ്ഗ് മോളി

ചേരുവകൾ

  • കോഴിമുട്ട -6
  • സവാള  -2 
  • ഇഞ്ചി  ചതച്ചത്  - 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി ചതച്ചത്  - 2 ടേബിൾസ്പൂൺ
  • കാന്താരി മുളക് –  8-9
  • തക്കാളി - 1
  • പട്ട – 2 കഷ്ണം
  • ഗ്രാമ്പൂ – 5
  • ഏലക്ക – 6
  • വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
  • തേങ്ങാപ്പാല്‍ – 2 കപ്പ്‌
  • കറിവേപ്പില – 2 കതിര്‍പ്പ്
  • ഉപ്പ് – പാകത്തിന്
  • മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി  - 2ടേബിള്‍ സ്പൂണ്‍
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • പെരുംജീരകം പൊടിച്ചത്  - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

• ഉണ്ണി ഉടഞ്ഞു പോകാതെ ഓരോന്നും ഇഡ്ഡലി കുക്കറിൽ മയം പുരട്ടിയ തട്ടില്‍ ഓരോ കുഴിയിലും ഓരോന്നായി ഒഴിച്ച് 3 മിനിട്ട് നേരം ആവിയില്‍ വേവിച്ചെടുക്കുക. മുട്ട പാകമാകുമ്പോള്‍ തട്ട് പുറത്തെടുത്ത് വയ്ക്കുക. 

•ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്  ഇട്ടു പൊട്ടുമ്പോൾ  പട്ട, ഗ്രാമ്പൂ, ഏലക്ക  എന്നിവ ചേർക്കുക .

• ശേഷം സവാള അരിഞ്ഞതും ഇഞ്ചി , വെളുത്തുള്ളി, കാന്താരി മുളക്, കറിവേപ്പില, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റുക.

∙ ശേഷം പൊടികളെല്ലാം ഇട്ടു വഴന്നു  വരുമ്പോൾ തേങ്ങാപ്പാലും മുട്ടയും ചേർത്തെടുത്താൽ എഗ്ഗ് മോളി തയാർ. 

English Summary : Soft Vellayappam Recipe and Egg Molly.