പല രീതിയിൽ മുട്ട റോസ്റ്റ് നമ്മൾ തയാറാക്കാറുണ്ട്. സാധാരണ മുട്ട പുഴുങ്ങി എടുത്താണ് മുട്ട റോസ്റ്റ് തയാറാക്കുന്നത്. ഗ്രേവി തയാറാക്കിയശേഷം മുട്ട പൊട്ടിച്ചു ഒഴിച്ച് അതീവ രുചികരമായ ബുൾസൈ റോസ്റ്റ് ഈസിയായി തയാറാക്കാം. ചേരുവകൾ മുട്ട - 4 സവാള - 3 തക്കാളി - 1 വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല രീതിയിൽ മുട്ട റോസ്റ്റ് നമ്മൾ തയാറാക്കാറുണ്ട്. സാധാരണ മുട്ട പുഴുങ്ങി എടുത്താണ് മുട്ട റോസ്റ്റ് തയാറാക്കുന്നത്. ഗ്രേവി തയാറാക്കിയശേഷം മുട്ട പൊട്ടിച്ചു ഒഴിച്ച് അതീവ രുചികരമായ ബുൾസൈ റോസ്റ്റ് ഈസിയായി തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

മുട്ട  - 4
സവാള - 3
തക്കാളി - 1
വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി- 2 ടീസ്പൂൺ
കുരുമുളക് ചതച്ചത് - ഒരു ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
പെരുഞ്ചീരകം പൊടിച്ചത് - അരടീസ്പൂൺ
തക്കാളി സോസ് - ഒരു ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
പച്ചമുളക്- 3

തയാറാക്കുന്ന വിധം

ADVERTISEMENT

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. 

എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മസാലപ്പൊടികൾ ചേർക്കുക.

ADVERTISEMENT

പൊടികളുടെ പച്ചമണം മാറിയശേഷം തക്കാളി സോസ്, നീളത്തിൽ അരിഞ്ഞ തക്കാളി,  മുക്കാൽ കപ്പ് വെള്ളം ഇവ ചേർത്ത് അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക.

നന്നായി വെന്ത് ചാറ് കുറുകി തുടങ്ങുമ്പോൾ മുട്ട പൊട്ടിച്ച്  മഞ്ഞക്കരു പൊട്ടാതെ മുകളിലേക്ക് ഒഴിച്ചു കൊടുക്കുക.

അടച്ചു വച്ച് ചെറിയ തീയിൽ വേവിക്കുക.

മഞ്ഞക്കരു നന്നായി വെന്തു കിട്ടണം എന്നുണ്ടെങ്കിൽ ഒരു വശം സെറ്റ് ആയതിനു ശേഷം തിരിച്ചിട്ട് അഞ്ചു മിനിറ്റു കൂടി വേവിക്കുക.

രുചികരമായ ബുൾസൈ റോസ്റ്റ് തയാർ.

English Summary : Egg Bull's eye Roast