വളരെ എളുപ്പത്തിൽ തയാറാക്കാം എല്ലാവർക്കും ഇഷ്ടപ്പെട്ട ടൊമാറ്റോ ഉപ്പുമാവ്. ചേരുവകൾ : റവ - 1 കപ്പ് തക്കാളി - 3 (ചെറുതായി അരിഞ്ഞത്) സവാള - 1 (ചെറുതായി അരിഞ്ഞത്) പച്ചമുളക് - 2 (ചെറുതായി അരിഞ്ഞത്) ഇഞ്ചി - 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്) കശുവണ്ടി - 6 (പിളർന്നത്) കപ്പലണ്ടി - 1 ടേബിൾസ്പൂൺ കടലപ്പരിപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ തയാറാക്കാം എല്ലാവർക്കും ഇഷ്ടപ്പെട്ട ടൊമാറ്റോ ഉപ്പുമാവ്...

ADVERTISEMENT

ചേരുവകൾ :

  • റവ  - 1 കപ്പ് 
  • തക്കാളി - 3 (ചെറുതായി അരിഞ്ഞത്)
  • സവാള - 1 (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 2 (ചെറുതായി അരിഞ്ഞത്)
  • ഇഞ്ചി - 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
  • കശുവണ്ടി - 6 (പിളർന്നത്)
  • കപ്പലണ്ടി - 1 ടേബിൾസ്പൂൺ
  • കടലപ്പരിപ്പ് - 1 ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
  • കായം -  ഒരു നുള്ള്
  • കടുക് - 1/2 ടീസ്പൂൺ
  • വറ്റൽ മുളക് - 2
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • കറിവേപ്പില  - ഒരു തണ്ട്
  • മല്ലിയില - 1 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
  • ഉപ്പ്  - പാകത്തിന്
  • എണ്ണ - 2 ടേബിൾസ്പൂൺ
  • നെയ്യ് - 1 ടീസ്പൂൺ
  • വെള്ളം - 2 1/2 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാൻ ചൂടാക്കി റവ നല്ല മണം വരുന്നതുവരെ ഇളം തീയിൽ വറുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക.
  • പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കുക. കപ്പലണ്ടി, കശുവണ്ടി എന്നിവ വെവ്വേറെ വറുത്ത് മാറ്റുക.
  • ശേഷം കടുക് പൊട്ടിച്ച ശേഷം കടലപ്പരിപ്പും ഉഴുന്നുപരിപ്പും നല്ലതുപോലെ മൂപ്പിക്കുക.
  • കായവും വറ്റൽമുളകും ചേർക്കുക.
  • സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
  • തക്കാളി ചേർക്കുക.
  • മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തക്കാളി നല്ല സോഫ്റ്റ് ആകുന്നതുവരെ വേവിക്കുക.
  • അതിൽ  രണ്ടര കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക.
  • തീ കുറച്ചശേഷം കുറേശ്ശേ വറുത്ത റവ ചേർത്ത് കട്ടയില്ലാതെ തുടരെ ഇളക്കുക. 
  • അടച്ചുവച്ച് 3-4 മിനിറ്റ് വേവിക്കുക.
  • ശേഷം ഉപ്പുമാവിൽ  ഒരു സ്പൂൺ നെയ്യും വറുത്ത  നട്സും മല്ലിയിലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
  • സ്വാദിഷ്ടമായ തക്കാളി ഉപ്പുമാവ് തയാർ.

ADVERTISEMENT

English Summary :  Tomato upma is tangy, spicy and tasty upma.