ചോറിന് കൂട്ടാൻ സൂപ്പർ രുചിയിലൊരു പാവയ്ക്ക തീയൽ. ചേരുവകൾ പാവയ്ക്ക - 2 കപ്പ് സവാള - 1 കപ്പ് പച്ചമുളക് - 2 ഇഞ്ചി - 1 ടേബിൾസ്പൂൺ വെളുത്തുള്ളി - 2 പുളി - 1 നാരങ്ങാവലുപ്പത്തിൽ തേങ്ങാ - 2 കപ്പ് മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 1/2 ടീസ്പൂൺ കറിവേപ്പില കടുക് - 1/2 ടീസ്പൂൺ ചുവന്ന മുളക് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിന് കൂട്ടാൻ സൂപ്പർ രുചിയിലൊരു പാവയ്ക്ക തീയൽ.

ചേരുവകൾ

ADVERTISEMENT

പാവയ്ക്ക - 2 കപ്പ്
സവാള - 1 കപ്പ്
പച്ചമുളക് - 2
ഇഞ്ചി - 1 ടേബിൾസ്പൂൺ
വെളുത്തുള്ളി - 2
പുളി - 1 നാരങ്ങാവലുപ്പത്തിൽ
തേങ്ങാ - 2 കപ്പ്
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
കറിവേപ്പില
കടുക് - 1/2 ടീസ്പൂൺ
ചുവന്ന മുളക് - 2
എണ്ണ
വെള്ളം

ADVERTISEMENT

തയാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണയൊഴിച്ചു പാവയ്ക്ക വയറ്റിയെടുക്കുക. അതേ എണ്ണയിൽ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. അതിൽ പാവയ്ക്കാ ചേർത്ത് അടുപ്പിൽ നിന്നും മാറ്റിവയ്ക്കുക. ഒരു ഫ്രൈയിങ് പാനിൽ തേങ്ങയും കറിവേപ്പിലയും ബ്രൗൺ കളറാകുന്നതുവരെ മൂപ്പിക്കുക. അതിൽ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിച്ചു ഗ്രൈൻഡറിൽ എണ്ണത്തെളിയുന്നതുവരെ അരയ്ക്കുക. 

ADVERTISEMENT

ഒരു പാത്രത്തിൽ പുളിയും വെള്ളവുമെടുത്തു പുളി പിഴിഞ്ഞെടുക്കുക. 

പാവക്കയിൽ പുളിപിഴിഞ്ഞതും തേങ്ങാ അരച്ചതും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളച്ചു കഴിഞ്ഞു പാത്രം അടച്ചു വച്ച് എണ്ണത്തെളിയുന്നത് വരെ ചെറിയ തീയിൽ വേവിക്കുക. എണ്ണതെളിഞ്ഞു കഴിഞ്ഞു തീ ഓഫ് ചെയ്യുക ഒരു പാത്രത്തിൽ എണ്ണയൊഴിച്ചു കടുകും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചു തീയലിൽ ചേർക്കുക.

English Summary : Pavakka Theeyal