വറുത്ത അരിപ്പൊടി ചേർത്ത് രുചികരമായ റോട്ടി തയാറാക്കാം. ചേരുവകൾ 1. വറുത്ത അരിപ്പൊടി - 1 കപ്പ്‌ 2. സവാള - 1 എണ്ണം 3. പച്ചമുളക് അരിഞ്ഞത് - 2 എണ്ണം 4. കറിവേപ്പില അരിഞ്ഞത് 5. മല്ലിയില അരിഞ്ഞത് 6.എണ്ണ/നെയ്യ് – ആവശ്യത്തിന് 7. ഉപ്പ് - ആവശ്യത്തിന് 8. വാഴയില /ബട്ടർ പേപ്പർ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വറുത്ത അരിപ്പൊടി ചേർത്ത് രുചികരമായ റോട്ടി തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1. വറുത്ത അരിപ്പൊടി - 1 കപ്പ്‌
2. സവാള - 1 എണ്ണം
3. പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
4. കറിവേപ്പില അരിഞ്ഞത്
5. മല്ലിയില അരിഞ്ഞത്
6.എണ്ണ/നെയ്യ് – ആവശ്യത്തിന്
7. ഉപ്പ് - ആവശ്യത്തിന്
8. വാഴയില /ബട്ടർ പേപ്പർ

തയാറാക്കുന്ന വിധം

ADVERTISEMENT

അരിപ്പൊടി ഒരു പാത്രത്തിൽ ഇട്ടു അതിലേക്കു സവാള ചെറുതാക്കി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് ചേർക്കുക. വെള്ളം കുറേശ്ശേ ഒഴിച്ച് ഒന്ന് ഇളക്കുക. അതിലേക്കു അരിഞ്ഞു വച്ച പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് വീണ്ടും വെള്ളം കുറച്ച് ചേർത്ത് നന്നായി കുഴയ്ക്കുക. 

ചപ്പാത്തി മാവിലും ചെറിയ ലൂസിൽ വേണം കുഴച്ചെടുക്കാൻ. അതിനുശേഷം ഒരു വാഴയിലയോ, ബട്ടർ പേപ്പർ വട്ടത്തിൽ വെട്ടി കുറച്ച് എണ്ണ തടവി, കയ്യിലും കുറച്ച് തടവി കുഴച്ചു വച്ച മാവിൽ നിന്ന് ചെറിയ ബോൾ വലിപ്പത്തിൽ മാവ് എടുക്കുക. ഇലയുടെ നടുവിൽ വച്ചു വിരലുകൾ കൊണ്ട് പതുക്കെ വട്ടത്തിൽ, ഒരേ കനത്തിൽ പരത്തി എടുക്കുക. ഒരു തവ ചൂടാക്കാൻ വച്ചിട്ട് എണ്ണ ചെറുതായിട്ട് തടവുക. അതിലേക്കു ഈ വാഴയില യോട് കൂടിയ അരിപ്പൊടി റോട്ടി ഇടുക. ഒന്ന് ചൂടായാൽ വാഴയില /ബട്ടർ പേപ്പർ മെല്ലെ ഊരി എടുക്കുക. റൊട്ടിയിലേക്ക് എണ്ണ /നെയ്യ് തൂവി കൊടുത്തു 2 ഭാഗവും ചെറുതായിട്ട് കളർ മാറുന്ന വരെ വേവിച്ചെടുക്കുക.

ADVERTISEMENT

English Summary : Instant Breakfast Akki Roti.