ഏത് മീനും ഈ മസാലക്കൂട്ടില്‍ പൊരിച്ചെടുത്താല്‍ സൂപ്പര്‍

ആരേയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ. ഏതു മീനും പൊരിക്കാൻ ഈ രുചിക്കൂട്ട് ഉപയോഗിക്കാം.

ക്ലിക്ക് ചെയ്യാം, ആഴത്തിലുള്ള തുടർവായനയ്ക്ക്..

വാർത്തകളുടെ, വിശകലനങ്ങളുടെ വിശാലലോകം: മനോരമ ഓൺലൈൻ പ്രീമിയം

Login

ആരേയും കൊതിപ്പിക്കുന്ന എരിപൊരി രുചിയിൽ ചെമ്മീൻ പൊരിച്ചെടുക്കാന്‍ ഈ ഒരു മസാലക്കൂട്ട് പരീക്ഷിച്ചുനോക്കൂ. ഏതു മീനും പൊരിക്കാൻ ഈ രുചിക്കൂട്ട് ഉപയോഗിക്കാം.

ചേരുവകൾ :

•  ചെമ്മീന്‍ - 1/2 കിലോഗ്രാം
•  ചുവന്നുള്ളി - 5-6 എണ്ണം
•  ഇഞ്ചി - 2 ഇഞ്ച് വലിപ്പത്തില്‍
•  വെളുത്തുള്ളി - 2 (വലുത്)
•  തക്കാളി - 1 (ചെറുത്)
•  കറിവേപ്പില - 2 തണ്ട്
•  കാശ്മീരി മുളകുപൊടി - 3 ടീസ്പൂൺ
•  മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
•  ഉപ്പ് - ആവശ്യത്തിന്
•  വെളിച്ചെണ്ണ - 3-4 ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

•  ചെമ്മീന്‍ വൃത്തിയാക്കി നന്നായി കഴുകിയെടുക്കുക.

•  ചുവന്നുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും കറിവേപ്പിലയും മിക്സിയുടെ ജാറിൽ ഒട്ടും വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന്‌ ഉപ്പും ചേർത്തു നന്നായി ഇളക്കി ചേര്‍ക്കുക.

•  ഇനി കഴുകിയെടുത്ത ചെമ്മീന്‍ ഒട്ടും വെള്ളമില്ലാതെ ഈ മസാലക്കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

•  1/2 മണിക്കൂറെങ്കിലും മസാല പിടിക്കാനായി മാറ്റിവയ്ക്കുക. (ഒരു രാത്രി മുഴുവന്‍ ഫ്രിജിൽ വച്ചാല്‍ വളരെ നല്ലതാണ്‌).

• ശേഷം വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം. പൊരിക്കുമ്പോള്‍ കുറച്ച് കറിവേപ്പില കൂടി ചേര്‍ക്കുക മണവും രുചിയും കൂടും.

English Summary : Chemmeen fry Malayalam recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout

FROM ONMANORAMA