ഒരു മാവിൽ നിന്നും ദോശ, ഇഡ്ഡലി, മസാല ദോശ ഇഷ്ടമുള്ള ഏതു വിഭവം വേണമെങ്കിലും തയാറാക്കാം. ചേരുവകൾ പച്ചരി - 1.5 കപ്പ് അവൽ - 1/4 കപ്പ് ഉഴുന്ന് - 1 കപ്പ് ഉലുവ - 1/2 ടീസ്പൂൺ വെള്ളം - 1.5 കപ്പ് തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ അരിയും അവലും കഴുകി 5 മണിക്കൂർ വെള്ളമൊഴിച്ചു കുതിർക്കുക. മറ്റൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മാവിൽ നിന്നും ദോശ, ഇഡ്ഡലി, മസാല ദോശ ഇഷ്ടമുള്ള ഏതു വിഭവം വേണമെങ്കിലും തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • പച്ചരി - 1.5 കപ്പ്
  • അവൽ - 1/4 കപ്പ്
  • ഉഴുന്ന് - 1 കപ്പ്
  • ഉലുവ - 1/2 ടീസ്പൂൺ
  • വെള്ളം - 1.5 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ അരിയും അവലും കഴുകി 5 മണിക്കൂർ വെള്ളമൊഴിച്ചു കുതിർക്കുക.
  • മറ്റൊരു പാത്രത്തിൽ ഉഴുന്നും ഉലുവയും കഴുകി വെള്ളത്തിൽ 5 മണിക്കൂർ കുതിർക്കുക.
  • അരിയും മാവും അരച്ച് ഉപ്പും ചേർത്തു 8 - 10 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.
  • ദോശക്കല്ല് ചൂടാകുമ്പോൾ വെളിച്ചെണ്ണ പുരട്ടി മാവു കോരിയൊഴിച്ചു വട്ടത്തിൽ പരത്തി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കാം.
  • മസാല ദോശ തയാറാക്കാൻ – ദോശക്കല്ലിൽ വെള്ളം ഒഴിച്ചു തുടച്ചു ചൂട് ക്രമീകരിച്ച ശേഷം വെളിച്ചെണ്ണ പുരട്ടണം. ഇതിലേക്കു മാവ് കോരിയൊഴിച്ച് വട്ടത്തിൽ പരത്തി ആവശ്യത്തിന് എണ്ണ ഒഴിക്കാം. ദോശയുടെ അടി മൊരിയുമ്പോൾ മസാല വച്ച് ചുരുട്ടിയെടുക്കുക.
  • ഇഡ്ഡലി പാത്രത്തിൽ ഒരു സ്പൂൺ മാവുവീതം കോരി ഒഴിച്ചു ആവിയിൽ 8 മിനിറ്റ് വേവിച്ചെടുക്കുക.

ADVERTISEMENT

English Summary : Dosa, Idly and Masala Dosa in one batter.