ഊണിനൊപ്പം ഒരുക്കാം തനി നാടൻ കടച്ചക്ക കറി, ഇറച്ചി കറിയെ തോൽപിക്കും രുചി. ചേരുവകൾ കടച്ചക്ക - ഒന്നിന്റെ പകുതി ചെറിയ ഉള്ളി - 10 എണ്ണം സവാള - ഒരെണ്ണം പച്ചമുളക് - രണ്ടെണ്ണം ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി - 4 അല്ലി തക്കാളി - 1 എണ്ണം നാളികേരം ചിരകിയത് - ഒരു കപ്പ് മഞ്ഞൾപ്പൊടി - അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണിനൊപ്പം ഒരുക്കാം തനി നാടൻ കടച്ചക്ക കറി, ഇറച്ചി കറിയെ തോൽപിക്കും രുചി.

ADVERTISEMENT

ചേരുവകൾ 

  • കടച്ചക്ക  - ഒന്നിന്റെ പകുതി 
  • ചെറിയ ഉള്ളി -  10 എണ്ണം 
  • സവാള -  ഒരെണ്ണം 
  • പച്ചമുളക്  - രണ്ടെണ്ണം 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  • വെളുത്തുള്ളി -  4 അല്ലി 
  • തക്കാളി -  1 എണ്ണം 
  • നാളികേരം ചിരകിയത് -  ഒരു കപ്പ് 
  • മഞ്ഞൾപ്പൊടി -  അര ടീസ്പൂൺ 
  • മല്ലിപ്പൊടി  -  ഒരു ടേബിൾ സ്പൂൺ 
  • മുളകുപൊടി  - രണ്ടു ടീസ്പൂൺ 
  • ഗരം മസാല -  അര ടീസ്പൂൺ 
  • നാളികേരക്കൊത്ത് -  ആവശ്യത്തിന് 
  • വെളിച്ചെണ്ണ  - ആവശ്യത്തിന്
  • ഉപ്പ്  -  ആവശ്യത്തിന്
  • കറിവേപ്പില -  ആവശ്യത്തിന്
  • വറ്റൽ മുളക്  - 3  എണ്ണം 

തയാറാക്കുന്ന വിധം 

ADVERTISEMENT

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി അതിലേക്കു മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് ഒന്ന് വറുത്തെടുക്കുക. 

ഒരു ബൗളിലേക്കു കടച്ചക്ക, ചെറുതാക്കി മുറിച്ച ചെറിയ ഉള്ളി, മഞ്ഞൾപ്പൊടി, വറുത്തെടുത്ത മല്ലിപ്പൊടി, മുളകുപൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇനി തേങ്ങാ വറുത്തെടുക്കണം. ഇതിനായി ഒരു ഫ്രൈയിങ് പാൻ വച്ച് ചൂടാക്കിയ ശേഷം പാനിലേക്കു നാളികേരം ചിരകിയതും രണ്ടു ചെറിയ ഉള്ളി മുറിച്ചതും ചേർത്ത് വറക്കുക. നാളികേരം ഒന്നു ഡ്രൈ ആയി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണകൂടി ഒഴിച്ച് നാളികേരം ബ്രൗൺ നിറമാകുന്നവരെ വറക്കുക.വറുത്തെടുത്ത നാളികേരം തണുക്കാൻ വയ്ക്കുക. 

ഇനി ഒരു പാൻ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോൾ നാളികേര കൊത്തു ചേർത്ത് ചെറുതായി ഫ്രൈയാക്കിയ ശേഷം നാളികേരം ഒരു വശത്തേക്ക് മാറ്റി വച്ച ശേഷം വെളിച്ചെണ്ണയിലേക്കു ചെറുതായി മുറിച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് സവാള മുറിച്ചതും പച്ചമുളകും കറി വേപ്പിലയും നാളികേരക്കൊത്തും കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വഴന്നു വരുമ്പോൾ നേരത്തെ തയാറാക്കി വച്ച കടച്ചക്ക ചേർത്ത് കൊടുക്കുക. 

ADVERTISEMENT

കടച്ചക്ക വേകാനുള്ള വെള്ളവും ചേർത്ത് മൂടി വച്ച് വേവിക്കുക. ഈ സമയത്തു നേരത്തെ വറത്തു വച്ച നാളികേരം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. കടച്ചക്ക വെന്തതിലേക്കു നാളികേരം അരച്ചത് ചേർത്ത് കൊടുക്കുക. ഗ്രേവിക്ക്‌ വേണ്ടി ചെറു ചൂട് വെള്ളം ചേർത്തു ഒന്ന് തിളച്ചു വരുമ്പോൾ ഉപ്പു നോക്കുവാൻ മറക്കണ്ട. ഇനി ഗരം മസാല കൂടി ചേർത്തു യോജിപ്പിച്ചു കറി ഇറക്കി വയ്ക്കാം. 

ഒരു ചീനചട്ടിയിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളിമുറിച്ചത് ചേർത്ത് കൊടുക്കുക. ഉള്ളി മൂത്തു വരുമ്പോൾ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് മൂപ്പിച്ചു കടച്ചക്ക കറിയിലേക്കു ഒഴിച്ച് കൊടുക്കുക. ടേസ്റ്റി കടച്ചക്ക വറുത്തരച്ച കറി തയാർ.

English Summary : Kadachakka or breadfruit is a delicious fruit that could be cooked as a savoury dish.