ലോകപ്രശസ്തമായ മധുരമാണ് തിരുനൽവേലി ഹൽവ. നമ്മുടെ നാട്ടിൽ കിട്ടുന്ന ഹൽവ പോലെയല്ല തിരുനൽവേലി ഹൽവ. കയ്യിൽ ഒട്ടിപ്പിടിക്കാത്ത, ജല്ലി പോലെയാണ് പരുവം. ഇത് വായിലിട്ടാൽ അലിഞ്ഞ്‌ പോകും. ചേരുവകൾ നുറുക്ക് ഗോതമ്പ് - ഒരു കപ്പ് പഞ്ചസാര - രണ്ടര കപ്പ് നെയ്യ് - ഒരു കപ്പ് ഏലക്കാപ്പൊടി - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകപ്രശസ്തമായ മധുരമാണ് തിരുനൽവേലി ഹൽവ. നമ്മുടെ നാട്ടിൽ കിട്ടുന്ന ഹൽവ പോലെയല്ല തിരുനൽവേലി ഹൽവ. കയ്യിൽ ഒട്ടിപ്പിടിക്കാത്ത, ജല്ലി പോലെയാണ് പരുവം. ഇത് വായിലിട്ടാൽ അലിഞ്ഞ്‌ പോകും.

ADVERTISEMENT

ചേരുവകൾ

  • നുറുക്ക് ഗോതമ്പ് - ഒരു കപ്പ്
  • പഞ്ചസാര - രണ്ടര കപ്പ്
  • നെയ്യ് - ഒരു കപ്പ് 
  • ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് - അര കപ്പ്

തയാറാക്കുന്ന വിധം

നുറുക്കുഗോതമ്പ് നന്നായി കഴുകി കുറഞ്ഞത് ആറു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

ADVERTISEMENT

നന്നായി കുതിർന്ന ഗോതമ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.

അരച്ചെടുത്ത ഗോതമ്പിലേക്ക് നാല് കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിച്ചതിനുശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.

അരിച്ചെടുത്ത ഗോതമ്പ് പാല് പുളിക്കാനായി കുറഞ്ഞത് എട്ടു മണിക്കൂർ മാറ്റി വയ്ക്കുക.

എട്ടു മണിക്കൂർ കഴിയുമ്പോൾ മുകളിൽ തെളിഞ്ഞ വെള്ളം കോരി കളയുക. ബാക്കിയുള്ള ഗോതമ്പ് പാലിലേക്ക് രണ്ടര കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക.

ADVERTISEMENT

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഗോതമ്പ് പാൽ എടുത്ത് തുടരെ ഇളക്കി കുറുക്കുക.

നന്നായി കുറുകി ഏകദേശം 10 മിനിറ്റ് ആവുമ്പോൾ 2 കപ്പ് പഞ്ചസാര ചേർത്ത് യോജിപ്പിക്കുക.

ഈ സമയം തന്നെ മറ്റൊരു അടുപ്പിൽ ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അര കപ്പ് പഞ്ചസാര ചൂടാക്കി തുടരെ ഇളക്കി കാരമൽ സിറപ്പ് തയാറാക്കുക. നല്ല ബ്രൗൺ നിറം ആകുമ്പോൾ  ഹൽവയിലേക്ക് ഒഴിച്ച് യോജിപ്പിക്കുക.

കാരമൽ  നിറം ഹൽവയിലേക്ക് നന്നായി പിടിച്ചു കഴിയുമ്പോൾ നെയ്യ് ചേർത്തു കൊടുക്കാം. ഒരു കപ്പ് നെയ്യ് നാല് തവണയായി അഞ്ചുമിനിറ്റ് ഇടവേളയിൽ ചേർത്തുകൊടുക്കാം. തുടരെ ഇളക്കിക്കൊണ്ടിരിക്കണം.

തയാറാക്കാൻ തുടങ്ങി ഏകദേശം 50 മിനിറ്റ് ആകുമ്പോൾ ഹൽവ വശങ്ങളിൽ നിന്നും വിട്ടു വരാൻ തുടങ്ങും. ഏലക്കാപൊടിയും ചെറുതായി നുറുക്കിയ കശുവണ്ടിയും ചേർത്ത് യോജിപ്പിക്കുക.

അല്പസമയം കൂടി ഇളക്കി കഴിയുമ്പോൾ ചേർത്തു കൊടുത്ത നെയ്യ് പുറത്തേക്ക് ഇറങ്ങി വരാൻ തുടങ്ങും.

ഈ സമയത്ത് തീ  ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി മാറ്റി വയ്ക്കാം.

English Summary : Easy Perfect Tirunelveli Halwa Recipe.