ഗോതമ്പുപൊടി കൊണ്ട് എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന വിഭവമാണ് ഗോതമ്പുദോശ. സാധാരണരീതിയിൽ ഗോതമ്പുപൊടി കലക്കി തയാറാക്കുന്ന ദോശ എളുപ്പത്തിൽ സോഫ്റ്റ്‌ ആവും. അൽപം ഉഴുന്നു കൂടി ചേർത്ത് മാവ് പുളിപ്പിച്ച് എടുത്താൽ നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. രുചിയും ഗുണവും കൂടുകയും ചെയ്യും. ചേരുവകൾ ഉഴുന്ന് - അര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോതമ്പുപൊടി കൊണ്ട് എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന വിഭവമാണ് ഗോതമ്പുദോശ. സാധാരണരീതിയിൽ ഗോതമ്പുപൊടി കലക്കി തയാറാക്കുന്ന ദോശ എളുപ്പത്തിൽ സോഫ്റ്റ്‌ ആവും. അൽപം ഉഴുന്നു കൂടി ചേർത്ത് മാവ് പുളിപ്പിച്ച് എടുത്താൽ നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. രുചിയും ഗുണവും കൂടുകയും ചെയ്യും.

ADVERTISEMENT

ചേരുവകൾ

  • ഉഴുന്ന് - അര കപ്പ്
  • ഗോതമ്പു പൊടി - ഒന്നര കപ്പ്
  • അവൽ - കാൽ കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉഴുന്ന് കഴുകി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപ് അവലും കുതിർത്തു വയ്ക്കുക.
  • ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
  • ഉഴുന്ന് അരച്ച ജാറിൽ തന്നെ ആദ്യം അൽപ്പം വെള്ളമൊഴിച്ച് ഗോതമ്പുപൊടിയും  അവലും ചേർക്കുക. ഒരു സ്പൂൺ കൊണ്ട് നന്നായി യോജിപ്പിച്ചതിന് ശേഷം അരച്ചെടുക്കുക.
  • ഉഴുന്നുമാവും ഗോതമ്പുമാവും കൂടി കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
  • മാവ് പുളിച്ചു പൊങ്ങാൻ വേണ്ടി എട്ടു മണിക്കൂർ മാറ്റി വയ്ക്കുക.
  • ആവശ്യത്തിന് ഉപ്പ് ചേർത്തു നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം.
  • ഈ മാവ് ഉപയോഗിച്ച് നെയ്യ് റോസ്റ്റും മസാലദോശയും തയാറാക്കാം.
  • ദോശക്കല്ല് നന്നായി ചൂടാക്കി തീ കുറച്ച ശേഷം മാത്രമേ ദോശ പരത്താവൂ. 
  • കനം കുറച്ചു പരത്തി കഴിഞ്ഞ് ആവശ്യത്തിന് നെയ്യോ, ബട്ടറോ, എണ്ണയോ പുരട്ടി തീ കൂട്ടി വയ്ക്കാം. 
  • ദോശ നന്നായി മൊരിഞ്ഞു താഴ്ഭാഗം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ  മടക്കി എടുക്കാം.
ADVERTISEMENT

English Summary : Crispy Wheat flour Dosa for Breakfast.