കദംബ സാമ്പാർ, തമിഴ് നാടുസ്റ്റൈൽ കല്യാണ സാമ്പാർ.എന്നും ഒരേ രീതിയിൽ ഉള്ള സാമ്പാർ കഴിച്ചു മടുത്തെങ്കിൽ ഇഡ്ഡലി, ദോശ, ചോറിനും ഈ സാമ്പാർ ഉണ്ടാക്കി നോക്കാം. ചേരുവകൾ 1.ചെറിയ ഉള്ളി -10 -12 എണ്ണം 2. സവാള -1 എണ്ണം 3. തക്കാളി -1 എണ്ണം 4. മുരിങ്ങക്കായ -1 എണ്ണം 5. വഴുതനങ്ങ -1 എണ്ണം 6. ബീൻസ് -2 എണ്ണം 7.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കദംബ സാമ്പാർ, തമിഴ് നാടുസ്റ്റൈൽ കല്യാണ സാമ്പാർ.എന്നും ഒരേ രീതിയിൽ ഉള്ള സാമ്പാർ കഴിച്ചു മടുത്തെങ്കിൽ ഇഡ്ഡലി, ദോശ, ചോറിനും  ഈ സാമ്പാർ ഉണ്ടാക്കി നോക്കാം. 

ചേരുവകൾ
1.ചെറിയ ഉള്ളി -10 -12 എണ്ണം
2. സവാള -1 എണ്ണം
3. തക്കാളി -1 എണ്ണം
4. മുരിങ്ങക്കായ -1 എണ്ണം
5. വഴുതനങ്ങ -1 എണ്ണം
6. ബീൻസ് -2 എണ്ണം
7. മത്തൻ കഷ്ണങ്ങളാക്കിയത് -1 ചെറിയ കപ്പ്
8. തുവരപരിപ്പ് വേവിച്ചു നന്നായി ഉടച്ചത് -1 കപ്പ്‌
9. പുളി പിഴിഞ്ഞത് -1 ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉള്ളത്
10. വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
11. കടുക് -1/2 ടീസ്പൂൺ
12. ഉലുവ -1/4 ടീസ്പൂൺ
13. ഉഴുന്ന് പരിപ്പ് -1 ടേബിൾ സ്പൂൺ
14. കായം പൊടി -1/4 ടീസ്പൂൺ
15. ചുവന്ന മുളക് -2 എണ്ണം
16. സാമ്പാർ പൊടി -2 ടേബിൾ സ്പൂൺ
17. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
18. കറിവേപ്പില
19. മല്ലിയില
20. ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അതിലേക്കു ഉലുവ, ഉഴുന്ന്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറക്കുക. ചെറിയ ഉള്ളി ഇട്ടു വഴറ്റുക. കൂടെ കായം പൊടിച്ചത് കൂടി ചേർത്ത് വേണം വഴറ്റാൻ. അതിലേക്കു സവാള ചേർത്ത് വഴറ്റുക.
  • അതിനുശേഷം തക്കാളി  ചെറുതാക്കി നുറുക്കിയതും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി ഇളക്കി ഒന്ന് വേവിക്കുക.
  • അതിനു ശേഷം 4 മുതൽ 7 വരെ ഉള്ള ചേരുവകൾ ചേർത്തിളക്കി അതിലേക്കു സാമ്പാർ പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ്, പുളി പിഴിഞ്ഞത്, ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് ഇളക്കി അടച്ചു വച്ചു ഒരു മുക്കാൽ ഭാഗം വേവ് ആകുന്നതു വരെ വേവിക്കുക.
  • അതിനുശേഷം അതിലേക്കു വേവിച്ചു നന്നായി ഉടച്ചു വച്ച തുവര പരിപ്പ് ചേർത്ത് ഇളക്കി നന്നായി വേവിക്കുക.
  • നന്നായി വെന്തു തിളയ്ക്കുമ്പോൾ അതിലേക്ക് മല്ലിയില അരിഞ്ഞത് ചേർത്തിളക്കി തീ അണയ്ക്കുക.

English Summary : Kadamba Sambar with Idli and Dosa.