വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച്, സോഡ, യീസ്റ്റ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ രുചികരമായ ഒരു നാലുമണി പലഹാരം തയാറാക്കാം. ചേരുവകൾ : ശർക്കരപ്പാനി : ശർക്കര - 300 ഗ്രാം വെള്ളം - ½ കപ്പ് ചേരുവകൾ: തേങ്ങ - 1 കപ്പ് പഴുത്ത നേന്ത്രപ്പഴം - 1 അരിപ്പൊടി - 1 കപ്പ് ഗോതമ്പുപൊടി - 1½ കപ്പ് ഏലക്കാപ്പൊടി - ½

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച്, സോഡ, യീസ്റ്റ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ രുചികരമായ ഒരു നാലുമണി പലഹാരം തയാറാക്കാം. 

ചേരുവകൾ :

ശർക്കരപ്പാനി :

  • ശർക്കര - 300 ഗ്രാം 
  • വെള്ളം - ½ കപ്പ്
ADVERTISEMENT

ചേരുവകൾ:

  • തേങ്ങ - 1 കപ്പ്
  • പഴുത്ത നേന്ത്രപ്പഴം - 1
  • അരിപ്പൊടി - 1 കപ്പ്
  • ഗോതമ്പുപൊടി - 1½ കപ്പ്
  • ഏലക്കാപ്പൊടി - ½ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • വെള്ളം - ¾ കപ്പ്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം :

  • മിക്സിയുടെ ജാറിലേക്ക് ശർക്കരപ്പാനി ഒഴിച്ചു കൊടുക്കാം, ഇത് 300 ഗ്രാം ശർക്കര അരക്കപ്പ് വെള്ളമൊഴിച്ച് ചൂടാക്കി ഉരുക്കി എടുത്തതാണ്.
  • ഇനി ഒരു കപ്പ് തേങ്ങ ചിരകിയതും പഴുത്ത ഒരു ഇടത്തരം നേന്ത്രപ്പഴം അരിഞ്ഞതും ചേർത്തു കൊടുത്തു ഒന്ന് അടിച്ചെടുക്കാം.
  • ഇനി ഇതിലേക്ക് അരിപ്പൊടി, ഗോതമ്പുപൊടി, ഏലക്കാപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്തു കൊടുക്കാം. ഇത് കട്ടകൾ ഒന്നുമില്ലാതെ അടിച്ചെടുക്കാം.
  • അതിനുശേഷം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൂടുതൽ വെള്ളം ആവശ്യമെങ്കിൽ അതും  ഒഴിച്ച് ഇളക്കി 20 മിനിറ്റ് മൂടി വയ്ക്കാം.
  • ഇനി ചൂടായ എണ്ണയിലേക്ക് ഒരു തവി മാവ് കോരിയൊഴിക്കാം, മാവ് ഒഴിക്കാൻ നേരം തീ കൂട്ടി വയ്ക്കാൻ ശ്രദ്ധിക്കണം.
  • ഇനി തീ ഇടത്തരം ചൂടിലാക്കി രണ്ടുവശവും ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരാം.
ADVERTISEMENT

English Summary : Quick and Easy Snack with Tea.