ഗുണങ്ങളിലും മത്തങ്ങ മന്നനാണെന്നുള്ളതു പലർക്കും അറിയില്ല. വിറ്റാമിനുകളുടെയും (എ, സി, ഇ) ധാതുക്കളുടെയുമൊക്കെ കലവറയാണ് മത്തങ്ങ. അതുപോലെ തന്നെ സ്വാദിഷ്ടമായ വിഭവങ്ങളും ഉണ്ടാക്കാം. മത്തങ്ങ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു സൂപ്പർ ടേസ്റ്റി വിഭവം. ചേരുവകൾ മത്തങ്ങ - 1 കപ്പ്‌ കോളിഫ്ലവർ - 1 കപ്പ്‌ കാരറ്റ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുണങ്ങളിലും മത്തങ്ങ മന്നനാണെന്നുള്ളതു പലർക്കും അറിയില്ല. വിറ്റാമിനുകളുടെയും (എ, സി, ഇ) ധാതുക്കളുടെയുമൊക്കെ കലവറയാണ് മത്തങ്ങ. അതുപോലെ തന്നെ  സ്വാദിഷ്ടമായ വിഭവങ്ങളും ഉണ്ടാക്കാം. മത്തങ്ങ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു സൂപ്പർ ടേസ്റ്റി വിഭവം.

ADVERTISEMENT

ചേരുവകൾ

  • മത്തങ്ങ - 1 കപ്പ്‌
  • കോളിഫ്ലവർ - 1 കപ്പ്‌
  • കാരറ്റ് - 1/2 കപ്പ്
  • പച്ചമുളക് - 3 എണ്ണം 
  • സവാള - 1
  • ഗ്രീൻ പീസ് - 1 കപ്പ്
  • ഉപ്പ്
  • ഓയിൽ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • കുരുമുളകു പൊടി - 1/4 ടീസ്പൂൺ
  • ഇഞ്ചി ചതച്ചത് - 2 ടീസ്പൂൺ
  • സവാള - 1
  • ജീരകപ്പൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • തേങ്ങാപ്പാൽ - 2 കപ്പ്‌
  • മല്ലിയില 

ADVERTISEMENT

പാകം ചെയ്യുന്ന വിധം

ആദ്യം പച്ചക്കറികൾ ഇഡ്ഡലി പാത്രത്തിൽ  ആവിയിൽ പാകത്തിന് വേവിച്ചെടുക്കണം.

ADVERTISEMENT

മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി, സവാള, പച്ചമുളക് എന്നിവ നന്നായി വഴറ്റി തണുപ്പിച്ച ശേഷം തരുത്തരുപ്പായി അരച്ചെടുക്കണം. 

അതിന് ശേഷം സവാള വഴറ്റിയ പാനിൽ തന്നെ അല്പം എണ്ണ ഒഴിച്ച് അരച്ച കൂട്ടൊന്ന് വഴറ്റണം. 

ഇതിലേക്ക് മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റണം. വേവിച്ചു വച്ചിരിക്കുന്ന പച്ചക്കറികൾ കൂടി ചേർത്ത് ഇളക്കിയ ശേഷം തേങ്ങാപ്പാൽ കൂടി ചേർക്കണം എന്നിട്ട് നന്നായി ഇളക്കിയ ശേഷം ഗ്രീൻ പീസ് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറു തീയിൽ തിളയ്ക്കാൻ വയ്ക്കണം. തിള വന്ന് കഴിയുമ്പോൾ ഗരം മസാല ചേർത്ത് കൊടുക്കണം. മല്ലിയില വിതറി ചൂടോടെ  ഉപയോഗിക്കാം.

English Summary : Pumpkin Stew Recipe.