നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റവ വട. ഉരുളക്കിഴങ്ങും റവയും ചേർത്ത് തയാറാക്കാം. ചേരുവകൾ റവ - ഒരു കപ്പ് മഞ്ഞൾപ്പൊടി - അര ടീസ്പൂൺ മുളകുപൊടി - മുക്കാൽ ടീസ്പൂൺ കായപ്പൊടി - കാൽടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ഉരുളക്കിഴങ്ങ് - 2 ഇടത്തരം സവാള - 2 കറിവേപ്പില - രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ  എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റവ വട. ഉരുളക്കിഴങ്ങും റവയും ചേർത്ത്  തയാറാക്കാം. 

ചേരുവകൾ

  • റവ - ഒരു കപ്പ്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - മുക്കാൽ ടീസ്പൂൺ
  • കായപ്പൊടി - കാൽടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഉരുളക്കിഴങ്ങ് - 2 ഇടത്തരം
  • സവാള - 2
  • കറിവേപ്പില - രണ്ട് തണ്ട്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കുക. 
  • ഇത് 15 മിനിറ്റ് തണുത്ത വെള്ളത്തിൽ മുക്കി വയ്ക്കുക.
  • റവയിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് ഇവ ചേർത്ത് യോജിപ്പിക്കുക. 
  • മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മാറ്റി വയ്ക്കുക.
  • ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് വെള്ളത്തിൽ നിന്നും പിഴിഞ്ഞെടുക്കുക.
  • ഉരുളക്കിഴങ്ങ്, നീളത്തിൽ അരിഞ്ഞ സവാള, ചെറുതായി അരിഞ്ഞ കറിവേപ്പില ഇവ റവയിലേക്ക് ചേർത്ത് നന്നായി കുഴച്ചെടുക്കുക. (വെള്ളം കൂടുതലായി തോന്നിയാൽ അൽപം റവയോ മൈദയോ ചേർത്ത് കൊടുക്കാം)
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.
  • തയാറാക്കിയ മാവ് പരിപ്പുവടയുടെ ഷേപ്പിൽ  പരത്തി തിളച്ച എണ്ണയിൽ നല്ല ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.

ADVERTISEMENT

English Summary : This evening snack is crunchy, delicious, and filling as well.