ഇഞ്ചി സർബത്ത് തയാറാക്കി വച്ചാൽ ആവശ്യത്തിനു ഉപയോഗിക്കാം. ചേരുവകൾ ഇഞ്ചി - 200 ഗ്രാം മഞ്ഞൾപ്പൊടി - 1 നുള്ള് പഞ്ചസാര / തേൻ - 1/2 കപ്പ്‌ തേൻ - 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ഇഞ്ചി തൊലി കളഞ്ഞു നന്നായി കഴുകി ചെറുതാക്കി നുറുക്കി മിക്സിയുടെ ജാറിൽ ഇടുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, കുറച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഞ്ചി സർബത്ത് തയാറാക്കി വച്ചാൽ ആവശ്യത്തിന് ഉപയോഗിക്കാം.

ചേരുവകൾ

  • ഇഞ്ചി - 200 ഗ്രാം
  • മഞ്ഞൾപ്പൊടി - 1 നുള്ള്
  • പഞ്ചസാര / തേൻ - 1/2 കപ്പ്‌
  • തേൻ - 2 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ഇഞ്ചി തൊലി കളഞ്ഞു നന്നായി കഴുകി ചെറുതാക്കി നുറുക്കി മിക്സിയുടെ ജാറിൽ ഇടുക. അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്കു മാറ്റി പഞ്ചസാര / തേൻ ചേർക്കുക. പഞ്ചസാര 2 ടേബിൾ സ്പൂൺ ചേർക്കാം. 1/2 കപ്പ് വെള്ളം  ചേർത്ത് ഇളക്കുക. ഇത് ചെറു തീയിൽ നന്നായി കുറുക്കി  1/4 ഭാഗമാക്കി എടുക്കുക. നല്ല സിറപ്പ് പോലെ ആകണം. എന്നാൽ മാത്രമേ കുറച്ച് ദിവസം എടുത്തു വയ്ക്കാൻ പറ്റൂ. അതിനു ശേഷം നന്നായി അരിച്ചെടുത്തു കുപ്പിയിലാക്കി ഫ്രിജിൽ വയ്ക്കാം. ആവശ്യത്തിന് എടുത്തു ഡ്രിങ്ക്സ് ഉണ്ടാക്കി കുടിക്കാം. 

ADVERTISEMENT

ഇഞ്ചി സർബത്ത് വെള്ളം തയാറാക്കൻ

ഒരു ഗ്ലാസ്‌ എടുത്ത് അതിലേക്കു 2 ഐസ് ക്യൂബ്സ് ഇടുക. 2 പുതിനയിലയും 3 ടേബിൾ സ്പൂൺ ഇഞ്ചി സിറപ്പും ഒഴിക്കുക. അതിലേക്കു ഒരു കഷ്ണം നാരങ്ങാ വട്ടത്തിൽ നുറുക്കി ഇടുക.  1/2 ടീസ്പൂൺ നാരങ്ങാനീരും ഒഴിക്കാം. അതിലേക്കു തണുത്ത വെള്ളം അല്ലെങ്കിൽ സോഡ ഒഴിച്ച് നന്നായി ഇളക്കിയെടുത്താൽ ഇഞ്ചി സർബത്തു റെഡി.

ADVERTISEMENT

English Summary : Fresh ginger is the best source for making your own ginger water.