കൊഴുവ അഥവാ നത്തോലി മീനിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് മുള്ള് കളഞ്ഞാണ് അച്ചാർ ഇടുന്നത്. അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടപ്പെടും. നത്തോലി ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. എല്ലുകളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ഇവ സഹായിക്കുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊഴുവ അഥവാ നത്തോലി മീനിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് മുള്ള് കളഞ്ഞാണ് അച്ചാർ ഇടുന്നത്. അതുകൊണ്ടു തന്നെ എല്ലാവർക്കും ഇഷ്ടപ്പെടും. നത്തോലി ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. എല്ലുകളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ഇവ സഹായിക്കുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ഇരുമ്പിന്റെ ഉറവിടമാണ് നത്തോലി മീൻ.

ചേരുവകൾ

ADVERTISEMENT

•നത്തോലി  - ഒരു കിലോഗ്രാം 
•മഞ്ഞൾപ്പൊടി - ഒന്നര ടീസ്പൂൺ 
•മുളകുപൊടി - 1 ടേബിൾസ്പൂൺ 
•ഉപ്പ്  - ആവശ്യത്തിന് 
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 

അച്ചാർ തയാറാക്കാൻ ആവശ്യമായ ചേരുവകൾ
•വെളുത്തുള്ളി   - 200ഗ്രാം
•ഇഞ്ചി   - 150 ഗ്രാം
•പച്ചമുളക്  - 10 എണ്ണം 
•കറിവേപ്പില - ഒരുപിടി
•ഉപ്പ്  - ആവശ്യത്തിന് 
•മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ 
•മുളകുപൊടി - 3 ടേബിൾസ്പൂൺ 
•വിനാഗിരി  - 1 കപ്പ്
•വെള്ളം  - 1 കപ്പ് 
•ഉലുവ വറുത്തു  പൊടിച്ചത്  - 1 ടീസ്പൂൺ 
•കായപ്പൊടി  - 1 ടീസ്പൂൺ 
•നല്ലെണ്ണ - 1 കപ്പ്
•കടുക് - 1 ടേബിൾസ്പൂൺ 
•വറ്റൽ മുളക് - 3 എണ്ണം 

ADVERTISEMENT

തയാറാക്കുന്ന വിധം 

നത്തോലി നന്നായി വൃത്തിയാക്കിയതിനു ശേഷം (വൃത്തിയാക്കുമ്പോൾ മുള്ള് മാറ്റിക്കളയണം) മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും കൂടി പുരട്ടി ഒരു മണിക്കൂർ മാറ്റി  വച്ചതിനു ശേഷം വറുത്തെടുക്കുക. 

ADVERTISEMENT

ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച്  നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയതിനു ശേഷം വറ്റൽമുളക്, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴന്നു വരുമ്പോൾ തീ കുറച്ച് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കാം. എല്ലാം വഴന്നു വരുമ്പോൾ വിനാഗിരിയും വെള്ളവും കൂടി ചേർത്ത് തിളപ്പിക്കാം.

ഇതിലേക്ക് ഉലുവ വറുത്തു പൊടിച്ചതും കായപ്പൊടിയും കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം വറുത്തെടുത്ത നത്തോലി കൂടി ചേർത്ത് എണ്ണ തെളിയുന്നതു വരെ ചെറുതീയിൽ തിളപ്പിക്കുക. ചൂടാറുമ്പോൾ കുപ്പികളിലാക്കി സൂക്ഷിക്കാം. 

English Summary : Fish pickle is best served with rice.