കപ്പയ്‌ക്കൊപ്പം മീന്‍ കറി പ്രത്യേകിച്ചും മത്തി(ചാള)ക്കറി, വളരെ രുചികരമായ കോമ്പിനേഷനാണ്. എന്നാല്‍ കപ്പയും മത്തിയും വെവ്വേറെ കഴിയ്ക്കാതെ ഒരുമിച്ചു പുഴുങ്ങിയാല്‍ അതിലേറെ രുചികരമാണ്. ഇത് പാകം ചെയ്യാനാണെങ്കില്‍ വളരെ എളുപ്പവുമാണ്. ചേരുവകൾ കപ്പ - മുക്കാൽ കിലോ മത്തി - അരക്കിലോ മഞ്ഞൾപ്പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കപ്പയ്‌ക്കൊപ്പം മീന്‍ കറി പ്രത്യേകിച്ചും മത്തി(ചാള)ക്കറി, വളരെ രുചികരമായ കോമ്പിനേഷനാണ്. എന്നാല്‍ കപ്പയും മത്തിയും വെവ്വേറെ കഴിയ്ക്കാതെ ഒരുമിച്ചു പുഴുങ്ങിയാല്‍ അതിലേറെ രുചികരമാണ്. ഇത് പാകം ചെയ്യാനാണെങ്കില്‍ വളരെ എളുപ്പവുമാണ്.

ADVERTISEMENT

ചേരുവകൾ

  • കപ്പ -  മുക്കാൽ കിലോ
  • മത്തി  -  അരക്കിലോ
  • മഞ്ഞൾപ്പൊടി -  1 ടീസ്പൂൺ
  • മുളകുപൊടി - 3 ടീസ്പൂൺ
  • പച്ചമുളക്  - 3 എണ്ണം
  • ഇഞ്ചി -  ഒരു കഷ്ണം
  • വെളിച്ചെണ്ണ -  2 ടീസ്പൂൺ
  • കുടമ്പുളി - 2 കഷ്ണം
  • വെള്ളം -  ആവശ്യത്തിന്
  • ഉപ്പ്  - ആവശ്യത്തിന്
  • കറിവേപ്പില - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ചട്ടിയിലേക്കു മത്തി, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കുടമ്പുളി, ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒന്നുകൂടി യോജിപ്പിച്ച ശേഷം  മത്തി വേവിക്കാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ  കപ്പയും വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കണം. കപ്പയിലെ വെള്ളം തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കണം. കപ്പ വെന്തു വരുമ്പോൾ വെള്ളം ഊറ്റി കളഞ്ഞുവയ്ക്കുക. ഇനി  മത്തി വെന്തു വരുമ്പോൾ  മത്തിയുടെ മുള്ളു മാറ്റിക്കളയണം. എന്നിട്ടു  മത്തി  ഒന്ന് തവികൊണ്ട് യോജിപ്പിക്കുക. ഈ  മത്തിയിലേക്കു കപ്പയും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം രണ്ടു മിനിറ്റു കാത്തിരിക്കുക. അപ്പോഴേക്കും  മത്തിയും  കപ്പയും നന്നായി യോജിച്ചു വരും. ഇതിലേക്ക് കുറച്ചു കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് ഒന്ന് കൂടി യോജിപ്പിച്ചാൽ കപ്പയും മത്തിയും  റെഡി.

ADVERTISEMENT

English Summary : Mashed Tapioca with fish, Nadan Recipe.