കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്ന ചായ അല്ലേ?പല തരത്തിലുള്ള ചായകൾ കുടിക്കുന്നവരാണ് നാം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ തീരാത്ത ഒരു പട്ടിക തന്നെയുണ്ടാകും ചായയുടെ കണക്കെടുത്താൽ. നീല ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന നീല ചായയെ കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നുന്ന ചായ അല്ലേ?പല തരത്തിലുള്ള ചായകൾ കുടിക്കുന്നവരാണ് നാം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ തീരാത്ത ഒരു പട്ടിക തന്നെയുണ്ടാകും ചായയുടെ കണക്കെടുത്താൽ. നീല ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? 

എന്താണ് ഈ ബ്ലൂ ടീ 

ADVERTISEMENT

ശംഖുപുഷ്പ്പത്തിൽ നിന്ന് ഉണ്ടാക്കുന്നതാണ് ഈ നീലച്ചായ. കഫീൻ  അടങ്ങിയിട്ടില്ലാത്ത ഔഷധച്ചായ ആയിട്ടാണ്  നീലച്ചായയെ കണ്ടുവരുന്നത്. ചില  രാജ്യങ്ങളിൽ ഇത് തണുപ്പിച്ച് തേനും നാരങ്ങയും ചേർത്ത് ലെമണേഡ‌്  രൂപത്തിലും ഉപയോഗിക്കാറുണ്ട്. ആരേയും മയക്കുന്ന  നിറം തന്നെയാണ് നീലച്ചായയുടെ ഹൈലൈറ്റ്.  

നീലച്ചായ (ശംഖുപുഷ്പം ചായ)

ADVERTISEMENT

ആവശ്യമുള്ള സാധനങ്ങൾ

• വെള്ളം – ഒരു കപ്പ്
• ശംഖുപുഷ്പം – 6 -10എണ്ണം
• തേൻ അല്ലെങ്കിൽ / പഞ്ചസാര/ പനം  കൽക്കണ്ട്  – രണ്ടു ടീസ്പൂൺ.- ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു കപ്പ് വെള്ളം തിളപ്പിച്ചു  അതിൽ കഴുകി വൃത്തിയാക്കിയ ശംഖുപുഷ്പം ഇട്ട് ഇറക്കിവയ്ക്കുക. വെള്ളം നീല നിറം ആയാൽ പൂവ് എടുത്തു മാറ്റി തേൻ ചേർത്ത് കുടിക്കാം. 

നീലച്ചായയുടെ ഔഷധ ഗുണങ്ങൾ 

ശംഖുപുഷ്പം ചേർത്ത ഈ ചായയ്ക്കു മാനസിക സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു,  ദിവസം മുഴുവൻ ഊർജ്ജസ്വലമായും സന്തോഷത്തോടെയും നിൽക്കാൻ ഈ ചായ കുടിക്കുന്നത് സഹായിക്കും.

പ്രകൃതിദത്ത  പാനീയമായതിനാൽ ശരീരത്തിലെ ജലത്തിന്റെ ഭാരം കുറയ്ക്കാനും മൂത്രത്തിലൂടെ ശരീരത്തിലെ  വിഷാംശങ്ങൾ പുറത്തേക്ക് കളയുവാനും  നീല ചായ കുടിക്കുന്നത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും.

English Summary : Butterfly Pea Flower Tea.