കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമാണ് ബ്രഡ്ഡും ജാമും. കടയിൽ നിന്നും വാങ്ങുന്ന ജാം കുട്ടികൾക്ക് കൊടുക്കാൻ മിക്ക അമ്മമാർക്കും മടിയാണ്. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ പോഷകഗുണങ്ങൾ നിറഞ്ഞ തക്കാളി ജാം വീട്ടിൽ തന്നെ തയ്യാറാക്കാം. ദോശ, ചപ്പാത്തി ഇവയുടെ കൂടെ കഴിക്കാനും ഈ ജാം നല്ല ടേസ്റ്റ് ആണ്. തക്കാളിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമാണ് ബ്രഡ്ഡും ജാമും. കടയിൽ നിന്നും വാങ്ങുന്ന ജാം കുട്ടികൾക്ക് കൊടുക്കാൻ മിക്ക അമ്മമാർക്കും മടിയാണ്. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ പോഷകഗുണങ്ങൾ നിറഞ്ഞ തക്കാളി ജാം വീട്ടിൽ തന്നെ തയ്യാറാക്കാം. ദോശ, ചപ്പാത്തി ഇവയുടെ കൂടെ കഴിക്കാനും ഈ ജാം നല്ല ടേസ്റ്റ് ആണ്. തക്കാളിക്ക് വിലക്കുറവുള്ള സമയങ്ങളിൽ ഏറെ തയാറാക്കി ഫ്രിജിൽ വച്ചിരുന്നാൽ രണ്ടുമാസത്തോളം കേടാവാതെ ഇരിക്കും.

ചേരുവകൾ

  • തക്കാളി - ഒരു കിലോഗ്രാം
  • പഞ്ചസാര - ഒരു കപ്പ്
  • കറുവപ്പട്ട - ഒരു ചെറിയ കഷണം
  • ഗ്രാമ്പൂ - 4 എണ്ണം
  • ഇഞ്ചി നീര് - രണ്ട് ടീസ്പൂൺ
  • നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ
  • കോൺഫ്ലോർ - ഒരു ടേബിൾ സ്പൂൺ
  • വെള്ളം - മൂന്ന് ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • തക്കാളി കഴുകി വൃത്തിയാക്കി വലിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. (ആവശ്യമുണ്ടെങ്കിൽ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക)
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ തക്കാളി അരച്ചത്, പഞ്ചസാര, ഗ്രാമ്പു, കറുവപ്പട്ട, ഇഞ്ചി നീര് ഇവ ചേർത്ത് തിളപ്പിച്ച് കുറുക്കി എടുക്കുക.
  • വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ നാരങ്ങാനീര്, കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് ഇവ ചേർത്ത് ഇളക്കുക.
  • വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക.
  • ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
  • പുറത്ത് ഒരാഴ്ച വരെയും ഫ്രിഡ്ജിനുള്ളിൽ രണ്ടു മാസം വരെയും കേടാകാതെ ഇരിക്കും.

English Summary : Sweet and tangy tomato jam.