കാണാനും കഴിക്കാനും നല്ല ഭംഗിയുള്ള ബിരിയാണി, സാധരണ ബിരിയാണിയിൽ നിന്നും വ്യത്യസ്ത രുചിയാണിതിന്, സ്പൈസും ടേസ്റ്റും കൂടും. ചേരുവകൾ: ചിക്കൻ - ഒന്നര കിലോഗ്രാം ഉള്ളി - 3 എണ്ണം (വറുക്കാൻ) ഉള്ളി അരച്ചത് - 4 എണ്ണം പച്ച മുളക് - 4 എണ്ണം തക്കാളി വട്ടത്തിൽ അരിഞ്ഞത് - 2 തക്കാളി അരച്ചത് - 4 എണ്ണം മല്ലിയില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാണാനും കഴിക്കാനും നല്ല ഭംഗിയുള്ള ബിരിയാണി, സാധരണ ബിരിയാണിയിൽ നിന്നും വ്യത്യസ്ത രുചിയാണിതിന്, സ്പൈസും ടേസ്റ്റും കൂടും.

ADVERTISEMENT

ചേരുവകൾ:

  • ചിക്കൻ - ഒന്നര കിലോഗ്രാം
  • ഉള്ളി - 3 എണ്ണം (വറുക്കാൻ) 
  • ഉള്ളി അരച്ചത് - 4 എണ്ണം 
  • പച്ച മുളക് - 4 എണ്ണം 
  • തക്കാളി വട്ടത്തിൽ അരിഞ്ഞത് - 2
  • തക്കാളി അരച്ചത് - 4 എണ്ണം 
  • മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ 
  • പുതിന അരിഞ്ഞത് -1 ടേബിൾ സ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ 
  • പുളി ഇല്ലാത്ത കട്ട തൈര് - 1 കപ്പ് 
  • ഉരുളക്കിഴങ്ങ് അരിഞ്ഞത് - 2 എണ്ണം 
  • നാരങ്ങാ വട്ടത്തിൽ അരിഞ്ഞത് - 2 എണ്ണം 
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ 
  • കാശ്മീരി ചില്ലി പൗഡർ - 2 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ 
  • സിന്ധി ബിരിയാണി മസാല - 2 ടേബിൾ സ്പൂൺ 
  • ഏലക്കായ - 5
  • ഗ്രാമ്പു - 6
  • പട്ട - ചെറിയ കഷ്ണം 
  • ചെറിയ ജീരകം - 1 ടീസ്പൂൺ 
  • നെയ്യ് - 1 ടേബിൾ സ്പൂൺ 
  • എണ്ണ - 4 ടേബിൾ സ്പൂൺ 
  • കുരുമുളക് - 8,9 എണ്ണം 
  • ബസ്മതി അരി - 1 കിലോഗ്രാം  
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ADVERTISEMENT

അരി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വയ്ക്കുക. 

ഉരുളക്കിഴങ്ങ് ഇത്തിരി മഞ്ഞൾപ്പൊടി ചേർത്ത് അടച്ചു വച്ച് വേവിച്ച് എടുക്കാം. മുക്കാൽ ഭാഗം വേവിച്ചാൽ മതി. 

ഉള്ളി എണ്ണയിൽ വറത്തു കോരി വയ്ക്കുക. 

ഉള്ളി പൊരിച്ച എണ്ണയിൽ മുക്കാൽ ഭാഗം വേവിച്ച ഉരുളക്കിഴങ്ങു പൊരിച്ചെടുക്കുക. 

ADVERTISEMENT

മറ്റൊരു വലിയ പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്കു ഏലയ്ക്ക, ഗ്രാമ്പു, പട്ട, കുരുമുളക് എന്നിവ ഇട്ടു അരച്ചു വച്ച ഉള്ളി ചേർത്തു വഴറ്റി എടുക്കുക. 

ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്തു പച്ച ചുവ മാറുന്നത് വരെ വഴറ്റുക. ശേഷം തക്കാളി അരച്ചത് ഒഴിച്ച് കൊടുത്തു വഴറ്റി എണ്ണ തെളിഞ്ഞു വന്നാൽ പച്ചമുളകു ചേർത്തു വഴറ്റി പൊടികളായ മഞ്ഞൾപ്പൊടി,കശ്‍മീരി ചില്ലി പൗഡർ, മല്ലിപ്പൊടി, ഏലക്കായപ്പൊടി,സിന്ധി ബിരിയാണി മസാല എന്നിവ ചേർത്തു വീണ്ടും നന്നായി വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്തു ചിക്കൻ ഇട്ടു നന്നായൊന്നു യോജിപ്പിച്ചു കൊടുക്കുക. 

മസാല ചിക്കനിൽ പിടിക്കുന്ന വിധം യോജിപ്പിക്കുക. ശേഷം തൈര് ചേർത്ത് ഇളക്കി കൊടുക്കുക. മല്ലിയില, പുതീന, വറുത്ത ഉള്ളി ഇവ ചേർത്ത് വീണ്ടും യോജിപ്പിച്ചെടുത്ത ശേഷം അടച്ചു വച്ച് വേവിക്കുക. ശേഷം പൊരിച്ചു വച്ച ഉരുളക്കിഴങ്ങു കൂടെ ഈ മസാലയിലേക്കു ചേർത്താൽ മസാല റെഡി. 

ഇനി മറ്റൊരു പാൻ എടുത്ത് അരി വേവിച്ചെടുക്കാം. അതിനായി വെള്ളത്തിലേക്കു പട്ടയില, ഗ്രാമ്പു, ഏലയ്ക്ക, ചെറിയ ജീരകം ഇവ ചേർത്തു അരി ഇട്ടു കൊടുത്തു ഉപ്പും ചേർത്തു വേവിച്ചെടുക്കുക. ശേഷം ചോറിലെ വെള്ളമൊക്കെ മാറ്റി വാർത്തെടുക്കുക. 

വലിയൊരു ചെമ്പിലേക്ക് ദം ഇടുന്നതിനായി ചോറ് കുറച്ചിട്ട്  അതിന്റെ മുകളിൽ ചിക്കൻ മസാല, വീണ്ടും ചോറ് ഇട്ടു വറുത്തു എടുത്ത ഉള്ളി, മല്ലിയില, പുതീന എല്ലാം ചേർത്തു വീണ്ടും മസാല ഇട്ടു അതിനു മുകളിൽ ചോറ് ഇട്ട് ലേയർ ആക്കി വട്ടത്തിൽ അരിഞ്ഞ നാരങ്ങയും തക്കാളിയും വറുത്ത ഉള്ളിയും ഓറഞ്ച് കളറും മല്ലിയില, പുതീന, നെയ്യ് എല്ലാം ഇട്ടു 20-25 മിനിറ്റ് ദം ഇട്ടു കൊടുത്താൽ സിന്ധി ബിരിയാണി റെഡി.

English Summary : Rather than the regular biryani, Sindhi biryani is more spicy and tasty.