നല്ല മയമുള്ള, മൃദുവായ മൊരിഞ്ഞ ദോശ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. സാധാരണ രീതിയിൽ അരിയും ഉഴുന്നും അരയ്ക്കുമ്പോൾ കൂടെ ഒരല്പം തേങ്ങ കൂടി ചേർത്ത് അരച്ചാൽ സൂപ്പർ രുചിയിൽ തേങ്ങാ ദോശ തയാർ. ചേരുവകൾ ഉഴുന്ന് - അര കപ്പ് പച്ചരി - ഒരു കപ്പ് തേങ്ങ ചിരകിയത് - ഒരു കപ്പ് ചോറ് - കാൽ കപ്പ് ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല മയമുള്ള, മൃദുവായ മൊരിഞ്ഞ ദോശ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാവില്ല. സാധാരണ രീതിയിൽ അരിയും ഉഴുന്നും അരയ്ക്കുമ്പോൾ കൂടെ ഒരല്പം തേങ്ങ കൂടി ചേർത്ത് അരച്ചാൽ സൂപ്പർ രുചിയിൽ തേങ്ങാ ദോശ തയാർ.

ADVERTISEMENT

ചേരുവകൾ

  • ഉഴുന്ന് - അര കപ്പ്
  • പച്ചരി - ഒരു കപ്പ്
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ചോറ് - കാൽ കപ്പ്
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

  • അരിയും ഉഴുന്നും നന്നായി കഴുകി വേറെ വേറെ കുതിർത്തുവയ്ക്കുക. രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ കുതിർക്കണം.
  • ഒരു മിക്സിയുടെ ജാറിൽ ആദ്യം ഉഴുന്നും  ചോറും കൂടി ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുക്കുക.
  • ഈ മാവ് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം പച്ചരിയും തേങ്ങയും കൂടി നല്ല മയത്തിൽ അരച്ചെടുക്കുക.
  • അരിമാവും ഉഴുന്നു മാവും കൂടി നന്നായി യോജിപ്പിച്ചു 8 മണിക്കൂർ പുളിച്ചു പൊങ്ങാൻ വയ്ക്കുക.
  • പുളിച്ച മാവിലേക്ക് ആവശ്യത്തിന്  ഉപ്പ് ചേർത്ത് യോജിപ്പിക്കുക.
  • ഒരു ദോശക്കല്ലിൽ മാവ് പരത്തി അടച്ചുവച്ച് ഒരു മിനിറ്റ് വേവിക്കുക. ഈ ദോശ മറിച്ചു ഇടേണ്ട ആവശ്യമില്ല.
  • അൽപം നെയ്യ് കൂടി പുരട്ടി എടുത്താൽ രുചികരമായ തേങ്ങാ ദോശ തയാർ.
  • തേങ്ങാ ചമ്മന്തി കൂട്ടി കഴിക്കാനാണ് കൂടുതൽ രുചി.

English Summary : A soft and fluffy coconut dosa for breakfast with coconut chutney.