കുട്ടികൾക്കു സ്കൂളിലേക്ക് എളുപ്പത്തിലും ഹെൽത്തിയുമായി കൊടുത്തു വിടാവുന്ന 2 വിഭവങ്ങൾ, തൈര് സാദവും കോൺ റൈസും. ചേരുവകൾ 1. തൈര് സാദം ചേരുവകൾ 1. ചോറ് -1 കപ്പ്‌ (സോനാ മസൂരി, ബസ്മതി /പൊന്നി ഇതിൽ ഏതു ചോറും ഉപയോഗിക്കാം ) 2. പച്ചമുളക് -1 അല്ലെങ്കിൽ 2 എണ്ണം 3. ഇഞ്ചി -ചെറിയ കഷ്ണം 4. തൈര് - 1/2 തൊട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കു സ്കൂളിലേക്ക് എളുപ്പത്തിലും ഹെൽത്തിയുമായി കൊടുത്തു വിടാവുന്ന 2 വിഭവങ്ങൾ, തൈര് സാദവും കോൺ റൈസും.

ചേരുവകൾ

ADVERTISEMENT

1. തൈര് സാദം

ചേരുവകൾ
1. ചോറ് -1 കപ്പ്‌ (സോനാ മസൂരി, ബസ്മതി /പൊന്നി ഇതിൽ ഏതു ചോറും ഉപയോഗിക്കാം )
2. പച്ചമുളക് -1 അല്ലെങ്കിൽ 2 എണ്ണം
3. ഇഞ്ചി -ചെറിയ കഷ്ണം
4. തൈര് - 1/2 തൊട്ടു 3/4 കപ്പ്
5. പാൽ - 1/2 തൊട്ടു 3/4 കപ്പ്
6. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
7. കടുക് - 1/2 ടീസ്പൂൺ
8. ഉഴുന്ന് - 1 ടീസ്പൂൺ
9. ജീരകം - 1/4 ടീസ്പൂൺ
10. ചുവന്ന മുളക് - 2 എണ്ണം
11. കായപ്പൊടി - 1 നുള്ള്
12. കറിവേപ്പില
13. മല്ലിയില
14. അണ്ടിപരിപ്പ് വറുത്തത്
15. മാതളനാരങ്ങ അല്ലികൾ
16. ഉപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

വേവിച്ച ചോറിലേക്ക് ആവശ്യത്തിന് ഉപ്പ്, ഇഞ്ചി പച്ചമുളക് അരിഞ്ഞത്, തൈര്, പാൽ എന്നിവ ചേർത്ത് നന്നായി ഇളക്കി ചോറ് ഒന്ന് തവി വച്ചു  ഉടച്ചെടുക്കുക. അതിലേക്കു മല്ലിയില അരിഞ്ഞത് ചേർക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ് വറത്തു ജീരകം ചേർത്ത്, ചുവന്ന മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേർത്തിളക്കി തീ അണയ്ക്കുക. അതിനുശേഷം ഇളക്കി വച്ച ചോറിലേക്ക് ഇട്ട് ഇളക്കി അതിലേക്കു വറുത്ത അണ്ടിപരിപ്പ്, മാതളനാരങ്ങാ അല്ലികൾ എന്നിവ ചേർത്തിളക്കുക.

2. കോൺ റൈസ്

ചേരുവകൾ
1. ചോറ് - 1 കപ്പ്‌ (സോനാ മസൂരി, ബസ്മതി /പൊന്നി ഇതിൽ ഏതു ചോറും ഉപയോഗിക്കാം )
2. സ്വീറ്റ് കോൺ - 1 1/4 കപ്പ്‌ (1/2 കപ്പ്‌ ചതച്ചു എടുക്കണം )
3. സവാള - 1/2 എണ്ണം
4. വെളുത്തുള്ളി - 2 അല്ലെങ്കിൽ 3 എണ്ണം
5. വെണ്ണ - 1 ടീസ്പൂൺ
6. ഗരം മസാല - 1 നുള്ള്
7. കുരുമുളകുപൊടി - 1/4 ടീസ്പൂൺ
8. മല്ലിയില
9. ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിൽ വെണ്ണ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞതു ചേർത്തു വഴറ്റുക. അതിലേക്കു കോൺ ചതച്ചത് ചേർത്തു വഴറ്റുക. അതിലേക്കു സവാള അരിഞ്ഞത് കൂടി ചേർത്ത് വഴറ്റുക. അതിലേക്കു കോൺ ചേർത്ത് ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്കു ചോറ് ചേർത്തിളക്കി മല്ലിയില കൂടി ചേർത്ത് ഇളക്കി തീ അണയ്ക്കാം.

English Summary : Curd rice and Corn pilaf easy lunch box recipes.