വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം രുചികരമായ ഐസ്ക്രീം രുചി. ചേരുവകൾ വാനില ഐസ്ക്രീം - 2 സ്‌കൂപ്പ് ചോക്ലേറ്റ് ഐസ്ക്രീം - 2 സ്‌കൂപ്പ് ബട്ടർസ്‌കോച് ഐസ്ക്രീം - 2 സ്‌കൂപ്പ് പിസ്ത ഐസ്ക്രീം - 2 സ്‌കൂപ്പ് സ്ട്രോബെറി ഐസ്ക്രീം - 2 സ്‌കൂപ്പ് കോൺഫ്ലക്സ് ചെറുതായി മുറിച്ചെടുത്ത കശുവണ്ടി ചെറുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം രുചികരമായ ഐസ്ക്രീം രുചി.

ചേരുവകൾ

  • വാനില ഐസ്ക്രീം - 2 സ്‌കൂപ്പ്
  • ചോക്ലേറ്റ് ഐസ്ക്രീം - 2 സ്‌കൂപ്പ്
  • ബട്ടർസ്‌കോച് ഐസ്ക്രീം - 2 സ്‌കൂപ്പ്
  • പിസ്ത ഐസ്ക്രീം - 2 സ്‌കൂപ്പ്
  • സ്ട്രോബെറി ഐസ്ക്രീം - 2 സ്‌കൂപ്പ്
  • കോൺഫ്ലക്സ്
ADVERTISEMENT

കശുവണ്ടി, ബദാം, ചെറി, പിസ്‌ത, ട്യുട്ടി ഫ്രൂട്ടി, കറുത്ത ഉണക്ക മുന്തിരി – ചെറുതായി അരിഞ്ഞത്

തയാറാക്കുന്ന വിധം

  • പുട്ടുകുറ്റിയും ചില്ലും അര മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഒരു ബൗളിലേക്കു കോൺഫ്ലക്സ്, ചെറുതായി മുറിച്ചെടുത്ത കശുവണ്ടി, ബദാം, ചെറി,പിസ്‌ത, ട്യുട്ടി ഫ്രൂട്ടി, കറുത്ത ഉണക്ക മുന്തിരി എന്നിവ ചേർത്തു യോജിപ്പിച്ചു വയ്ക്കുക.
  • ശേഷം പുട്ടുകുറ്റിയിലെ ചില്ല് അലൂമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞു പുട്ടുകുറ്റിയിൽ ഇടുക.
  • ഇനി പുട്ടുകുറ്റിയിൽ ആദ്യം കോൺഫ്ലക്സ് മിക്സ് ഇടാം. ശേഷം സ്ട്രോബെറി ഐസ് ക്രീം, മുകളിലായി വീണ്ടും കോൺഫ്ലേക്സ് മിക്സ് ഇടാം.
  • ശേഷം പിസ്ത ഐസ് ക്രീം ഇട്ടു നിരത്തി കൊടുക്കണം വീണ്ടും കോൺഫ്ലേക്സ് മിക്സ് കുറച്ചിടുക.
  • ഇനി ചോക്ലേറ്റ് ഐസ് ക്രീം ഇട്ടുകൊടുത്തു നിരത്തുക. വീണ്ടും  കോൺഫ്ലേക്സ് മിക്സ്, ശേഷം ബട്ടർസ്‌കോച് ഐസ് ക്രീം ഇട്ടശേഷം ഒന്ന് നിരത്തുക.
  • ഇതിലേക്കു കോൺഫ്ളക്സ് മിക്സ് ഇടുക. ശേഷം വാനില ഐസ്ക്രീം ഇടുക. ഐസ് ക്രീം നിരത്തിയ ശേഷം കോൺഫ്ലക്സ് മിക്സ് ഇടുക.
  • ഇനി പുട്ടുകുറ്റി അടച്ചു 5 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. 5 മണിക്കൂറിനു ശേഷം ഒരു പരന്ന പാത്രത്തിൽ ബാക്കിയുള്ള കോൺഫ്ലക്സ് മിക്സ് ഇടുക. ഇതിനു മുകളിലേക്കു ഫ്രീസറിൽ നിന്നും എടുത്ത പുട്ടുകുറ്റിയിൽ നിന്നും പുട്ട് ഐസ് ക്രീം ഇട്ടു കൊടുക്കാം.
  • ടേസ്റ്റി പുട്ട് ഐസ് ക്രീം റെഡി.
ADVERTISEMENT

English Summary : Home made Puttu Ice Cream.