പഴയകാലത്തു തറവാടുകളിൽ ഉണ്ടായിരുന്ന അച്ചാർ രുചിയാണിത്. നാടൻ രീതിയിൽ തേങ്ങാക്കൊത്ത് അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ തേങ്ങ - ഒരെണ്ണം വെളുത്തുള്ളി - 4 സ്പൂൺ ഇഞ്ചി - 4 സ്പൂൺ പച്ചമുളക് - 4 സ്പൂൺ കറിവേപ്പില - 4 സ്പൂൺ മഞ്ഞൾപ്പൊടി - 1 സ്പൂൺ മുളകുപൊടി - 3 സ്പൂൺ ചെറിയ ജീരകം - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയകാലത്തു തറവാടുകളിൽ ഉണ്ടായിരുന്ന അച്ചാർ രുചിയാണിത്. നാടൻ രീതിയിൽ  തേങ്ങാക്കൊത്ത് അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ADVERTISEMENT

ചേരുവകൾ

  • തേങ്ങ - ഒരെണ്ണം
  • വെളുത്തുള്ളി - 4 സ്പൂൺ
  • ഇഞ്ചി - 4 സ്പൂൺ
  • പച്ചമുളക് - 4 സ്പൂൺ
  • കറിവേപ്പില - 4 സ്പൂൺ
  • മഞ്ഞൾപ്പൊടി - 1 സ്പൂൺ
  • മുളകുപൊടി - 3 സ്പൂൺ
  • ചെറിയ ജീരകം - 2 സ്പൂൺ
  • വറ്റൽ മുളക് - 10 എണ്ണം
  • കായപ്പൊടി - ഒന്നര സ്പൂൺ
  • ഉലുവ - ഒരു സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മല്ലിപ്പൊടി - കാൽ സ്പൂൺ
  • വെള്ളം -കാൽ കപ്പ്
  • നല്ലെണ്ണ - 250 ഗ്രാം
  • വിനാഗിരി – ആവശ്യമെങ്കിൽ 

തയാറാക്കുന്ന വിധം

തേങ്ങാക്കൊത്തു ചെറുതായി മുറിച്ച ശേഷം കഴുകി മാറ്റി വയ്ക്കുക.

ADVERTISEMENT

ഒരു ചീന ചട്ടിയിൽ വറ്റൽ മുളക്, ഉലുവ, ചെറിയ ജീരകം, കറിവേപ്പില എന്നിവ നന്നായി വറുത്തെടുത്ത ശേഷം മിക്സിയിൽ പൊടിച്ചു എടുത്തു മാറ്റിവയ്ക്കുക.

ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്തു നന്നായി ചൂടായി വരുമ്പോൾ കറിവേപ്പില ചേർക്കുക. ഒപ്പം തേങ്ങാക്കൊത്തും ചേർത്തു നന്നായി വറക്കുക. ബ്രൗൺ കളറായി തുടങ്ങുമ്പോൾ അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, പൊടിച്ചു വച്ച കൂട്ടും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 

ADVERTISEMENT

വെള്ളം ചേർത്തു വീണ്ടും നന്നായി കുറുകി എണ്ണ തെളിഞ്ഞു വരുന്നതു വരെ വയ്ക്കുക. 

ആവശ്യമെങ്കിൽ ഒരു സ്പൂൺ വിനാഗിരി ചേർക്കാവുന്നതാണ്. ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഇഡ്‌ലിക്കും എല്ലാം ഒപ്പം കഴിക്കാവുന്ന അച്ചാറാണ് തേങ്ങാ അച്ചാർ.

നല്ലെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽ കാലം കേടു കൂടാതെ സൂക്ഷിക്കാം.

English Summary :  Traditional spicy coconut pickle recipe by Asha Rajanarayanan