ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ ദിവസവും ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ധാരാളം നാരുകൾ അടങ്ങിയ ഈ ഭക്ഷണം ഏത് പ്രായക്കാർക്കും ദിവസവും ഉപയോഗിക്കാം. ഹൃദയ പ്രശ്നങ്ങളുള്ളവർക്കും പ്രമേഹ രോഗികൾക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം ഓട്സ് വളരെ നല്ലതാണ്. സാധാരണ അരി ഉപയോഗിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ ദിവസവും ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ധാരാളം നാരുകൾ അടങ്ങിയ ഈ ഭക്ഷണം ഏത് പ്രായക്കാർക്കും ദിവസവും ഉപയോഗിക്കാം. ഹൃദയ പ്രശ്നങ്ങളുള്ളവർക്കും പ്രമേഹ രോഗികൾക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം ഓട്സ് വളരെ നല്ലതാണ്. സാധാരണ അരി ഉപയോഗിച്ച് തയാറാക്കുന്ന മിക്ക പലഹാരങ്ങളും ഓട്സ് വച്ച് നമുക്ക് തയാറാക്കാം. മാവ് പുളിപ്പിക്കാൻ വയ്ക്കാതെ എളുപ്പത്തിൽ ഓട്സ് കൊണ്ട് ദോശയും തയാറാക്കാം.

ചേരുവകൾ

  • ഓട്സ് - ഒരു കപ്പ് 
  • റവ - കാൽ കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • തൈര് - കാൽ കപ്പ്
  • വെള്ളം - ആവശ്യത്തിന്
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഓട്സും റവയും മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
  • ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തൈരും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് നന്നായി കലക്കി എടുക്കുക.
  • ഈ മാവ് അടച്ച് 15 മിനിറ്റ് മാറ്റി വയ്ക്കുക.
  • 15 മിനിറ്റിനുശേഷം മാവിന് കട്ടി കൂടുതൽ തോന്നുകയാണെങ്കിൽ അല്പം വെള്ളം കൂടി ചേർത്തു കൊടുക്കാം.
  • ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായി യോജിപ്പിക്കുക.
  • ഒരു ദോശക്കല്ല് ചൂടാക്കി ദോശ കനം കുറച്ചു പരത്തി ചുട്ടെടുക്കാം.
  • അൽപം എണ്ണയോ നെയ്യോ തടവിക്കൊടുത്താൽ രുചിയേറും.
  • ഇഷ്ടമുള്ള ചമ്മന്തി കൂട്ടി കഴിക്കാം.
  • തേങ്ങയും ശർക്കരയും യോജിപ്പിച്ച്  ഈ ദോശയുടെ ഉള്ളിൽ വച്ച് മടക്കി കഴിക്കാനും നല്ല രുചിയാണ്.

English Summary : Oats dishes are perfect for those who have cholesterol and high blood pressure.