മലയാളികളുടെ പ്രിയപ്പെട്ട മധുരമാണ് കറുത്ത ഹൽവ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ബേക്കറിയിൽ കിട്ടുന്നതിലും രുചി ഉള്ള ഹൽവ വീട്ടിൽ തയാറാക്കാം. നന്നായി പഴുത്ത പഴം ചേർത്താൽ ഹൽവയുടെ രുചി ഇരട്ടിയാവും. ചേരുവകൾ വലിയ റോബസ്റ്റ പഴം - 5 ശർക്കര - ഒരു കപ്പ് കോൺഫ്ലോർ / കൂവപ്പൊടി / അരിപ്പൊടി - കാൽ കപ്പ് ഏലയ്ക്ക -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട മധുരമാണ് കറുത്ത ഹൽവ. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ബേക്കറിയിൽ കിട്ടുന്നതിലും രുചി ഉള്ള ഹൽവ വീട്ടിൽ തയാറാക്കാം. നന്നായി പഴുത്ത പഴം  ചേർത്താൽ ഹൽവയുടെ രുചി ഇരട്ടിയാവും.

ADVERTISEMENT

ചേരുവകൾ

  • വലിയ റോബസ്റ്റ പഴം - 5
  • ശർക്കര - ഒരു കപ്പ്
  • കോൺഫ്ലോർ / കൂവപ്പൊടി / അരിപ്പൊടി - കാൽ കപ്പ്
  • ഏലയ്ക്ക - 5
  • നെയ്യ് - 6 ടേബിൾ സ്പൂൺ
  • കശുവണ്ടി പരിപ്പ് - കാൽ കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • പഴം ചെറിയ കഷ്ണങ്ങളാക്കി അരിയുക. നന്നായി പഴുത്ത ഏത് പഴം വേണമെങ്കിലും ഉപയോഗിക്കാം. ചെറിയ പഴം ആണെങ്കിൽ പത്തെണ്ണം എടുക്കാം.
  • പഴം, ഏലയ്ക്ക, കൂവപ്പൊടി ഇവ മിക്സിയിൽ നന്നായി അരച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കേണ്ട ആവശ്യമില്ല.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 3 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പു വറത്തു കോരുക.
  • അരച്ച പഴം ചേർത്തു നന്നായി വഴറ്റിയെടുക്കുക.
  • വശങ്ങളിൽ നിന്നും വിട്ടു വരുമ്പോൾ ശർക്കര ചേർക്കുക. കല്ലുള്ള ശർക്കരയാണെങ്കിൽ അൽപം വെള്ളം ചേർത്ത് ഉരുക്കി അരിച്ചുവേണം ചേർക്കാൻ.
  • ഓരോ അഞ്ചു മിനിറ്റിലും നെയ്യ് ചേർത്തു കൊടുക്കണം.
  • ഏകദേശം 20 മിനിറ്റു കൊണ്ട് ഹൽവ ശരിയായ പരുവത്തിലായി വരും. വറുത്തു വച്ച കശുവണ്ടിപ്പരിപ്പ് കൂടി ചേർത്തു വരട്ടുക.
  • നെയ്യ് മയം പുരട്ടിയ ഒരു പാത്രത്തിൽ ചൂടോടുകൂടി നിരത്തുക. ഒരു വാഴയില വച്ച് അതിലേക്കു നിരത്തിയാൽ ഹൽവയുടെ രുചി കൂടും.
  • തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.

ADVERTISEMENT

English Summary : Black halwa with robusta banana recipe by Ganga Sreekanth