ചിക്കനും ബ്രഡും കൊണ്ടൊരു രുചികരമായ പലഹാരം തയാറാക്കാം. ചേരുവകൾ • ബ്രഡ് - 8 എണ്ണം • ചിക്കൻ - 250 ഗ്രാം • ഇഞ്ചി - 1 ടേബിൾസ്പൂൺ • വെളുത്തുള്ളി - 1 ടേബിൾസ്പൂൺ • പച്ചമുളക് – 3 എണ്ണം • സവാള - 2 എണ്ണം • മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ • മല്ലിപ്പൊടി - 1 ടീസ്പൂൺ • മുളകുപൊടി - 1 ടീസ്പൂൺ • ഗരം മസാല -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കനും ബ്രഡും കൊണ്ടൊരു രുചികരമായ പലഹാരം തയാറാക്കാം.

ചേരുവകൾ 

ADVERTISEMENT

• ബ്രഡ് - 8 എണ്ണം
• ചിക്കൻ - 250 ഗ്രാം
• ഇഞ്ചി - 1 ടേബിൾസ്പൂൺ
• വെളുത്തുള്ളി - 1 ടേബിൾസ്പൂൺ
• പച്ചമുളക് – 3 എണ്ണം
• സവാള - 2 എണ്ണം
• മഞ്ഞൾപ്പൊടി - 1/ 4 ടീസ്പൂൺ
• മല്ലിപ്പൊടി - 1 ടീസ്പൂൺ
• മുളകുപൊടി - 1 ടീസ്പൂൺ
• ഗരം മസാല - 1/ 2 ടീസ്പൂൺ
• പെരുംജീരകപ്പൊടി - 1/ 4 ടീസ്പൂൺ
• മുട്ട - 2 എണ്ണം
• ബ്രഡ് പൊടിച്ചത്
• കറിവേപ്പില
• വെളിച്ചെണ്ണ
• ഉപ്പ്
• വെള്ളം

തയാറാക്കുന്ന വിധം 

ADVERTISEMENT

ചിക്കനിൽ മഞ്ഞൾപ്പൊടിയും കുരുമുളകും ഉപ്പും കുറച്ചു വെള്ളവും ചേർത്തു വേവിച്ചെടുക്കണം. വേവിച്ച ചിക്കൻ കൈ കൊണ്ടു പിച്ചി എടുത്തു വയ്ക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക്, സവാള, കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി വഴറ്റി എടുക്കുക. വഴന്നു വന്ന സവാളയിലേക്കു മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്കു ചിക്കൻ ചേർത്തു നന്നായി യോജിപ്പിക്കുക, ഫില്ലിങ് റെഡി. ബ്രഡ് കഷ്ണം എടുത്തു നാലു വശവും മുറിച്ചു കളഞ്ഞ ശേഷം ബ്രഡിന്റെ നാലു വശത്തും കുറേശേ വെള്ളം പുരട്ടി കൊടുക്കുക. 

ഇനി ബ്രഡിന്റെ നടുവിലായി ചിക്കൻ ഫില്ലിങ് വച്ച് കൊടുത്തു ബ്രഡിനെ ത്രികോണ ആകൃതിയിൽ വശങ്ങൾ ഒട്ടിച്ചു കൊടുക്കുക. രണ്ടു മുട്ട കുറച്ചു ഉപ്പും ചേർത്ത് ബീറ്റ് ചെയ്ത് എടുക്കുക. ഒരു പാത്രത്തിൽ ബ്രഡ് പൊടിച്ചത് എടുത്തു വയ്ക്കുക. വശങ്ങൾ ഒട്ടിച്ച ബ്രഡ് ആദ്യം മുട്ടയിലും പിന്നെ ബ്രഡ് പൊടിയിലും മുക്കി എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി തയാറാക്കിയ ബ്രഡ് ഓരോന്നും വെളിച്ചെണ്ണയിൽ ഇട്ടു രണ്ടു വശവും ഗോൾഡൻ കളർ ആകുന്നതു വരെ വറത്ത് എടുക്കുക. നല്ല ക്രിസ്പി – ടേസ്റ്റി പലഹാരം റെഡി.

ADVERTISEMENT

English Summary : Bread - Chicken snack recipe by Bincy Lenin