തൊട്ടുകൂട്ടാൻ ഒന്നും ഇല്ലാതെ തന്നേ സ്വാദിഷ്ടമായ പലഹാരം. പുറത്തു വച്ചാൽ പോലും 2-3 ദിവസം കേടാകില്ല. ചേരുവകൾ പഴുത്ത മത്തൻ - 250 ഗ്രാം ഗോതമ്പുപൊടി – 350 ഗ്രാം വെളിച്ചെണ്ണ – 200 മില്ലിലിറ്റർ ശർക്കര – 2 ഉപ്പ് - ഒരു നുള്ള് തയാറാക്കുന്ന വിധം പഴുത്ത മത്തൻ തൊലി കളഞ്ഞ് ഇടത്തരം വലുപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടുകൂട്ടാൻ ഒന്നും ഇല്ലാതെ തന്നേ സ്വാദിഷ്ടമായ പലഹാരം. പുറത്തു വച്ചാൽ പോലും 2-3 ദിവസം കേടാകില്ല.

ചേരുവകൾ

  • പഴുത്ത മത്തൻ - 250 ഗ്രാം
  • ഗോതമ്പുപൊടി – 350 ഗ്രാം
  • വെളിച്ചെണ്ണ – 200 മില്ലിലിറ്റർ 
  • ശർക്കര – 2 
  • ഉപ്പ് - ഒരു നുള്ള്
ADVERTISEMENT

തയാറാക്കുന്ന വിധം

പഴുത്ത മത്തൻ തൊലി കളഞ്ഞ് ഇടത്തരം വലുപ്പമുള്ള  കഷ്ണങ്ങളായി മുറിക്കുക. പ്രഷർ കുക്കറിൽ ഇട്ട് ശർക്കര, ഉപ്പ് എന്നിവ ചേർത്ത് അടച്ചു വച്ച് 5 - 6  വിസിൽ  വരുന്നതു വരെ വേവിക്കുക.  വെള്ളം ഒഴിയ്ക്കണ്ട. വേവുമ്പോൾ മത്തങ്ങയിൽ നിന്നു തന്നെ ആവശ്യത്തിന് വെള്ളം ഇറങ്ങി വരും. പ്രഷർ കുക്കർ ഓഫാക്കി പ്രഷർ പോയ ശേഷം ഒരു ഗ്ലാസിന്റെ അടിഭാഗം വച്ച് മത്തങ്ങ നന്നായി ഉടച്ച് എടുക്കുക. വെള്ളം ധാരാളം ഇറങ്ങി വന്നിട്ടുണ്ടാകും, അതിനാൽ വീണ്ടും തീ കത്തിച്ച് പ്രഷർ കുക്കർ തുറന്ന് 10 മിനിറ്റ് വെള്ളം വറ്റിച്ച് എടുക്കുക. ചൂടാറിയതിനു  ശേഷം പ്രഷർ കുക്കറിലേക്കു കുറേശ്ശേ ഗോതമ്പു പൊടി ചേർത്തു പൂരിയ്ക്കു മാവു കുഴയ്ക്കുന്ന പോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി പൂരിയ്ക്കു പരത്തുന്ന പോലെ പരത്തി എടുക്കാം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. പരത്തി വച്ച പൂരി വെളിച്ചെണ്ണയിൽ ചുട്ടെടുക്കുക. മത്തൻ പൂരി തയാർ. വെളിച്ചെണ്ണ ഉപയോഗിക്കാത്തവർക്കു മാവ് ചപ്പാത്തി പരുവത്തിൽ പരത്തി തവയിൽ ചുട്ടെടുക്കാം.

ADVERTISEMENT

English Summary : Sweet pumpkin poori and paratha.